വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ
Nov 22, 2024 10:26 AM | By Sufaija PP

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ് മുന്നണികൾ.

എന്നാൽ പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. പോളിംഗ് കുറവിലും ആത്മവിശ്വാസത്തിലാണ് പാലക്കാട്ടെ മുന്നണികൾ. എൽഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അവകാശവാദം. അമ്പതിനായിരം വോട്ടുകൾ ലഭിക്കുമെന്ന് LDF സ്ഥാനാർഥി ഡോക്ടർ പി സരിനും, അയ്യായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പറഞ്ഞു.

ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77% വോട്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 4 ശതമാനം കുറവ്. ഈ നാല് ശതമാനത്തിലാണ് മുന്നണികളുടെ നെഞ്ചിടിപ്പ്. അവസാനവട്ട കണക്കുകൂട്ടലുകളിൽ കഷ്ടിച്ചു കയറിക്കൂടാമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫ് നിലനിർത്തിയത് 39400 വോട്ടിന്റെ ഭൂരിക്ഷത്തിൽ. ഇക്കുറി അതിനോടടുക്കാനാവില്ല. 10000 – 15000 വരെ മാത്രമാണ് പ്രതീക്ഷ. ആത്മവിശ്വാസത്തിനപ്പുറം ജാഗ്രതക്കുറവുണ്ടായെന്നാണ് മുന്നണിയിലെ തന്നെ വിമർശനം.

വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കൾ പ്രചാരണഘട്ടത്തിൽ ഉടനീളം പറഞ്ഞിരുന്നത്. എന്നാൽ പോളിംഗ് കഴിഞ്ഞതോടെ അതിപ്പോൾ നാല് ലക്ഷത്തിലേക്ക് ചുരുങ്ങി. കാരണം പോളിംഗ് ശതമാനത്തിലെ കുറവാണ്. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞത്. തങ്ങളുടെ വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ തവണത്തെ വോട്ടുവിഹിതം ഇക്കുറി ഉണ്ടാകുമോ എന്നാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും ആശങ്ക.

election result

Next TV

Related Stories
എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു

Nov 22, 2024 02:38 PM

എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു

എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു...

Read More >>
കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

Nov 22, 2024 02:37 PM

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക്...

Read More >>
നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

Nov 22, 2024 11:36 AM

നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന്...

Read More >>
വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

Nov 22, 2024 11:32 AM

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി...

Read More >>
ചിറവക്കിലെ ഓട്ടോ പാർക്കിംഗ് പ്രശ്നം: ചർച്ചക്ക് ക്ഷണിച്ചില്ലെന്നും പോയിട്ടില്ലെന്നും വ്യാപാരികൾ, നടന്നത് അവലോകനയോഗമെന്ന് നഗരസഭ അധികൃതർ

Nov 22, 2024 10:22 AM

ചിറവക്കിലെ ഓട്ടോ പാർക്കിംഗ് പ്രശ്നം: ചർച്ചക്ക് ക്ഷണിച്ചില്ലെന്നും പോയിട്ടില്ലെന്നും വ്യാപാരികൾ, നടന്നത് അവലോകനയോഗമെന്ന് നഗരസഭ അധികൃതർ

ചിറവക്കിലെ ഓട്ടോ പാർക്കിംഗ് പ്രശ്നം: ചർച്ചക്ക് ക്ഷണിച്ചില്ലെന്നും പോയിട്ടില്ലെന്നും വ്യാപാരികൾ, നടന്നത് അവലോകനയോഗമെന്ന് നഗരസഭ...

Read More >>
ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

Nov 22, 2024 09:12 AM

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ...

Read More >>
Top Stories