ചിറവക്കിലെ ഓട്ടോ പാർക്കിംഗ് പ്രശ്നം: ചർച്ചക്ക് ക്ഷണിച്ചില്ലെന്നും പോയിട്ടില്ലെന്നും വ്യാപാരികൾ, നടന്നത് അവലോകനയോഗമെന്ന് നഗരസഭ അധികൃതർ

ചിറവക്കിലെ ഓട്ടോ പാർക്കിംഗ് പ്രശ്നം: ചർച്ചക്ക് ക്ഷണിച്ചില്ലെന്നും പോയിട്ടില്ലെന്നും വ്യാപാരികൾ, നടന്നത് അവലോകനയോഗമെന്ന് നഗരസഭ അധികൃതർ
Nov 22, 2024 10:22 AM | By Sufaija PP

തളിപ്പറമ്പ്: വ്യാപാരികളെ ക്ഷണിക്കാതെ നടത്തിയ ട്രാഫിക് ക്രമീകരണ ചര്‍ച്ചയില്‍ വ്യാപാരി പ്രതിനിധികള്‍ പങ്കെടുത്തുവെന്ന് തെറ്റായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതില്‍ പ്രതിഷേധം.

ചിറവക്കിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ നവംബര്‍ 26 മുതല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗത്തിലേക്ക് തങ്ങളുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടില്ലെന്ന് മര്‍ച്ചന്റ്‌സ് അസോസിഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസും ജന.സെക്രട്ടെറി വി.താജുദ്ദീനും പറഞ്ഞു.

ചിറവക്കിലെ അനധികൃത ഓട്ടോറിക്ഷ പാര്‍ക്കിങ്ങിനെതിരെ വ്യാപാരികള്‍ പരാതി നല്‍കിയിരുന്നു.നിലവിലുള്ള ഓട്ടോപാര്‍ക്കിംഗ് വ്യാപാരികളെ ദോഷകരമായി ബാധിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ വ്യാപാരികള്‍ രംഗത്തുവന്നത്.വ്യാപാരികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍ ഇന്നലെ നടന്നത് അവലോകനയോഗം മാത്രമാണെന്നും വ്യാപാരി പ്രതിനിധികളെ ക്ഷണിച്ചിട്ടില്ലെന്നും നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ പറഞ്ഞു.സിഗ്നല്‍ലൈറ്റുകള്‍ 26 ന് ഉദ്ഘാടനം ചെയ്യപ്പെടുമെങ്കിലും അനധികൃത ഓട്ടോപാര്‍ക്കിംഗ് മൂലം വ്യാപാരികള്‍ അനുവദിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാവുന്നില്ല.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍.ടി.ഒ-പോലീസ് വകുപ്പുകളെ ചുമതലപ്പെടുത്തിയതായിട്ടാണ് വിവരം.നിലവിൽ പയ്യന്നൂർ ഭാഗത്തേക്ക് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ തളിപ്പറമ്പ് ഭാഗത്തേക്ക് മാറ്റി പാർക്ക് ചെയ്യുക,കടകളുടെ മുന്നിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുമ്പോൾ കുറച്ച് വിട്ട് പാർക്ക് ചെയ്യണം എന്നീ ആവശ്യങ്ങളാണ് വ്യാപാരികൾ ഉന്നയിച്ചത്.

auto parking issue

Next TV

Related Stories
എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു

Nov 22, 2024 02:38 PM

എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു

എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു...

Read More >>
കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

Nov 22, 2024 02:37 PM

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക്...

Read More >>
നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

Nov 22, 2024 11:36 AM

നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന്...

Read More >>
വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

Nov 22, 2024 11:32 AM

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി...

Read More >>
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

Nov 22, 2024 10:26 AM

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം...

Read More >>
ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

Nov 22, 2024 09:12 AM

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ...

Read More >>
Top Stories