കണ്ണൂർ : നിരാലംബർക്ക് അത്താണിയായി, ആശയറ്റവർക്ക് പ്രതീക്ഷയേകി, ആതുര സേവനത്തിൻ്റെ തൂവൽസ്പർശവുമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തളിപ്പറമ്പ് സി.എച്ച്. സെൻ്ററിൻ്റെ കഴിഞ്ഞ 15 വർഷത്തെ ചരിത്രവും വർത്തമാനവും അഭ്രപാളികളിലെത്തുകയാണ്.
കരുണാർദ്രം എന്ന പേരിൽ സിനിമാ സംവിധായകൻ ഫൈസൽ ഹുസൈൻ രചനയും സംവിധാനവും നിർവ്വഹിച്ച് പ്രശസ്ത അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂർ, സി.ടി. കബീർ തുടങ്ങിയവർ വേഷമിടുന്ന ഡോക്യുമെൻ്ററി സി.എച്ച് സെൻ്ററിന് കീഴിൽ ആരംഭിക്കുന്ന ന്യൂറോ റിഹാബിലേഷൻ സെൻ്ററിൻ്റെ അനന്ത സാധ്യതകളിലേക്ക് വെളിച്ചം വീശുന്നു.
കണ്ണൂർ പാർലിമെൻ്റംഗം ശ്രീ കെ. സുധാകരൻ പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങിൽ ഡോ. ഫായിസ് അഹമ്മദ് (HOD, ന്യൂറോ റിഹാബിലിറ്റേഷൻ തണൽ) ബഹു. നജീബ് ബാഖവി എന്നിവർ പ്രസംഗിക്കും.
നവമ്പർ 21 ( നാളെ) വൈകുന്നേരം 6.30 ന്
തളിപ്പറമ്പ് കരിമ്പത്ത് സർസയ്യദ് കോളജിന് സമീപത്തുള്ള കേയീ സാഹിബ് ട്രെയിനിങ്ങ് കോളജിലാണ് പരിപാടി.
documentary