---
title: "പടപ്പേങ്ങാട് വെച്ച് നടന്ന ചപ്പാരപ്പടവ് മേഖല സർഗലയത്തിൽ ജനറൽ, നിസ്‌വ വിഭാഗങ്ങളിൽ ചപ്പാരപ്പടവ് ശാഖാ ഓവറോൾ ചാമ്പ്യന്മാരായി"
english_title: "Chaparpadav region Sargalayam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250674/chaparpadav-region-sargalayam"
published_at: "2024-11-20T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673dddd5bc451_vac.jpg"
keywords: []
---

# പടപ്പേങ്ങാട് വെച്ച് നടന്ന ചപ്പാരപ്പടവ് മേഖല സർഗലയത്തിൽ ജനറൽ, നിസ്‌വ വിഭാഗങ്ങളിൽ ചപ്പാരപ്പടവ് ശാഖാ ഓവറോൾ ചാമ്പ്യന്മാരായി

> **Lead Summary:** **പടപ്പേങ്ങാട് : **പടപ്പേങ്ങാട് വെച്ച് നടന്ന ചപ്പാരപ്പടവ് മേഖല സർഗലയത്തിൽ ജനറൽ, നിസ്‌വ വിഭാഗങ്ങളിൽ ചപ്പാരപ്പടവ് ശാഖാ ഓവറോൾ ചാമ്പ്യന്മാരായി. ജനറൽ വിഭാഗത്തിൽ പടപ്പേങ്ങാട് ശാഖ, ശാന്തിഗിരി ശാഖ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. നിസ്‌വ വിഭാഗത്തിൽ ശാന്തിഗിരി ശാഖ, എരുവാട്ടി ശാഖ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

## Article Content

**പടപ്പേങ്ങാട് : **പടപ്പേങ്ങാട് വെച്ച് നടന്ന ചപ്പാരപ്പടവ് മേഖല സർഗലയത്തിൽ ജനറൽ, നിസ്‌വ വിഭാഗങ്ങളിൽ ചപ്പാരപ്പടവ് ശാഖാ ഓവറോൾ ചാമ്പ്യന്മാരായി. ജനറൽ വിഭാഗത്തിൽ പടപ്പേങ്ങാട് ശാഖ, ശാന്തിഗിരി ശാഖ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. നിസ്‌വ വിഭാഗത്തിൽ ശാന്തിഗിരി ശാഖ, എരുവാട്ടി ശാഖ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ബെസ്റ്റ് ഐക്കണായി കിഡ്ഢിസ് വിഭാഗത്തിൽ ഫാദി മുഹമ്മദ്‌ (എരുവാട്ടി ), സബ് ജൂനിയർ മുഹമ്മദലി (ചപ്പാരപ്പടവ് )ജൂനിയർ റിഷാദ് (പടപ്പേങ്ങാട്), സീനിയർ മുഹമ്മദ്‌ സി (ചപ്പാരപ്പടവ് ), സൂപ്പർ സീനിയർ മുഹമ്മദ്‌ ജലാൽ (ചപ്പാരപ്പടവ് )നെയും നിസ് വ മത്സരത്തിൽ ബെസ്റ്റ് ഐക്കണായി ജൂനിയർ നഷ് വ ഒ കെ (പെരുവണ ), സീനിയർ സൽമാബി വികെ (ചപ്പാരപ്പടവ് ) തെരഞ്ഞെടുത്തു.

മേഖലാ സർഗലയം SKMMA സെക്രട്ടറി മുഹമ്മദ് ബ്നു ആദം ഉദ്ഘാ ടനം ചെയ്തു. സമാപന സംഗമം SKJM ജില്ലാ വൈസ് പ്രസിഡൻ്റ് അബ്ദുല്ല ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. അബ്ദു ശുക്കൂർ ഫൈസി അനുമോദന ഭാഷണം നിർവ്വഹിച്ചു. ജുനൈദ് ബാഖവി, നസീം അസ്അദി,അസൈനാർ മാസ്റ്റർ, ഉനൈസ് എരുവാട്ടി , അബ്ദുസ്സലാം പെരുമാളാബാദ് , അസ്ലം മാസ്റ്റർ, മുത്തലിബ് നൂറാനി , ജഅഫർ ദാരിമി, നജ്മുദ്ദീൻ എരുവാട്ടി , കെസി മുഹമ്മദ് കുഞ്ഞി , റസാക്ക് വിളക്കന്നൂർ ,റിയാസ് നടുവിൽ,ശമീം മാസ്റ്റർ, അഫ്സൽ കരുവഞ്ചാൽ, അർഷാദ് പടപ്പേങ്ങാട് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

ചാമ്പ്യൻഷിപ്പ് വിതരണം മേഖല പ്രസിഡൻ്റ് മൻസൂർ അലി വാഫി, മേഖല സെക്രട്ടറി ജംഷീർ ദാരിമി നിർവ്വഹിച്ചു. സർഗലയം സെക്രട്ടറി ഉവൈസ് ചപ്പാരപ്പടവ് സ്വാഗതവും മുഹ്സിൻ മന്നാനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250674/chaparpadav-region-sargalayam)