---
title: "ആന്തൂർ നഗരസഭ കേരളോത്സവ സംഘാടക സമിതി രൂപീകരണ യോഗം സംഘടപ്പിച്ചു"
english_title: "Andoor Municipal Corporation organized a meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250677/andoor-municipal-corporation-organized-a-meeting"
published_at: "2024-11-20T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673de20a0cd84_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ കേരളോത്സവ സംഘാടക സമിതി രൂപീകരണ യോഗം സംഘടപ്പിച്ചു

> **Lead Summary:** ധർമ്മശാല: ഡിസമ്പറിൽ നടക്കുന്ന ആന്തൂർ നഗരസഭ കേരളോത്സവ സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ഹാളിൽ വൈസ് ചെയർ പേഴ്സൺ വി. സതീദേവിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ചെയർമാൻ പി. മുകുന്ദൻ,വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ എന്നിവർ കേരളോത്സവ നടത്തിപ്പ് വിശദീകരിച്ചു.

## Article Content

ധർമ്മശാല: ഡിസമ്പറിൽ നടക്കുന്ന ആന്തൂർ നഗരസഭ കേരളോത്സവ സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ഹാളിൽ വൈസ് ചെയർ പേഴ്സൺ വി. സതീദേവിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ചെയർമാൻ പി. മുകുന്ദൻ,വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ എന്നിവർ കേരളോത്സവ നടത്തിപ്പ് വിശദീകരിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി.കെ. മുഹമ്മദ് കുഞ്ഞി, എം. ആമിന, ഓമന മുരളീധരൻ, കെ.പി ഉണ്ണികൃഷ്ണൻ , സെക്രട്ടറി പി.എൻ അനീഷ് തുടങ്ങിയവർ സംസാരിച്ചു.പി. മുകുന്ദൻ ചെയമാനും പി.എൻ അനീഷ് ജനറൽ കൺവീനറുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.പൊതു കമ്മറ്റിക്കു കീഴെ വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

നഗരസഭയുടെ വിവിധ ഇടങ്ങളിൽ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുവാനും ഡിസമ്പർ 21 ന് നഗരസഭാ തല കായിക മേള കെ.എ.പി ഗ്രൗണ്ടിലും ഡിസമ്പർ 25 ന് കലാമേള കടമ്പേരി ഗവ. യു.പി സ്കൂളിൽ വച്ചും നടത്തുവാനും തീരുമാനിച്ചു. പരിപാടികൾ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രാദേശിക സംഘാടക സമിതികൾ രൂപീകരിക്കുവാൻ ബന്ധപ്പെട്ട കൗൺസിലർമാരെ ചുമതലപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250677/andoor-municipal-corporation-organized-a-meeting)