ധർമ്മശാല: ആന്തൂർ നഗര സഭയിലെ വായനശാലകളിലും ക്ലബ്ബുകളിലും മാലിന്യ മുക്ത ഹരിത പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുവാൻ കൗൺസിൽ ഹാളിൽ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.
നഗരപരിധിയിലെ മുഴുവൻ വായനശാലകളുടെയും ഭാരവാഹികൾ മുൻസിപ്പൽ കൗൺസിലർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗം വൈസ് ചെയർപേർസൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു.
സെക്രട്ടറി പി.എൻ. അനീഷ്, ക്ലീൻ സിറ്റി മാനേജർ അജിത് ടി എന്നിവർ പെരുമാറ്റച്ചട്ടത്തിൻ്റെ വിശദാംശങ്ങൾ വിവരിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ.വി. പ്രേമരാജൻ, എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ് എന്നിവർ സംസാരിച്ചു.
നഗരസഭാ പരിധിയിലെ എല്ലാ വായന ശാലകൾക്കും നൽകി വരുന്ന രണ്ടു വീതം ദിനപത്ര വിതരണം തുടർന്നും നൽകുമെന്ന് ചെയർമാൻ അറിയിച്ചു.
എല്ലാ ക്ലബ്ബുകൾക്കും നാലായിരത്തി അഞ്ഞൂറ് രൂപ വിലമതിക്കുന്ന സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യവാനുള്ള പദ്ധതിയും ചെയർമാൻ വിശദീകരിച്ചു.
Aanthoor municipality