ടി കെ മഹ്‌റൂഫിന്റെ മരണം, ജീവന്‍ കാക്കേണ്ട പോലീസ്, കൊലയാളിയായി മാറുന്നുവോ? SDPI തളിപ്പറമ്പ മണ്ഡലം കമ്മിറ്റി

 ടി കെ മഹ്‌റൂഫിന്റെ മരണം, ജീവന്‍ കാക്കേണ്ട പോലീസ്, കൊലയാളിയായി മാറുന്നുവോ? SDPI തളിപ്പറമ്പ മണ്ഡലം കമ്മിറ്റി
Nov 13, 2024 11:34 AM | By Thaliparambu Admin

തിരുവട്ടൂര്‍: പത്താംതിയ്യതി ഞായറാഴ്ച്ച രാത്രി 10:45 ന് കുറ്റ്യേരി-ഇരിങ്ങല്‍ കടവില്‍ മഫ്തിയില്‍ പ്രൈവറ്റ് വാഹനത്തില്‍ എത്തിയ പോലീസ് ഓടിച്ച് പുഴയില്‍ ചാടിച്ച പ്രവാസിയും ടിപ്പര്‍ ഡ്രൈവറുമായ മഹ്റൂഫ്(28)ന്റെ മരണത്തിന് ഉത്തരവാദി പരിയാരം പോലീസാണെന്ന് SDPI ആരോപിച്ചു.

പുഴയില്‍ വീണ മഹ്റൂഫിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാത്ത പോലീസ്, കൂടെയുള്ളവര്‍ രക്ഷപ്പെടുത്തുന്നതിന് തടസ്സമായി കടവില്‍ തന്നെ നിലയുറപ്പിക്കുകയും ചെയ്തു. ഒരു ഡ്രൈവര്‍ മാത്രം ഡ്യൂട്ടിയിലുണ്ടായിരുന്ന പരിയാരം പോലീസ് സ്റ്റേഷനിലെ 2 വാഹനങ്ങള്‍ ഒരേ സമയം കടവിലെത്തിയത് ഉന്നത പോലീസ്‌കാരെ തന്നെ അത്ഭുപ്പെടുത്തുന്നു.

തിങ്കളാഴ്ച്ച രാവിലെ തന്നെ എഴുതി തയ്യാറാക്കിയ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്ന ലോറി ഉടമ സുബൈറിനോട് 'നീ ആരെടാ, മഹ്റൂഫിന്റെ ഉപ്പയാണോ?' എന്ന ശകാരത്തോട് കൂടി പരാതി പോലും സ്വീകരിക്കാതെ CI ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥന്മാര്‍ തിരിച്ചയാക്കുക യായിരുന്നു. പിന്നീട് ഫൈബര്‍ ബോട്ട് ഉടമ ഷഫീഖ് പരിയാരം സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് മഹ്റൂഫിന്റെ കുടുംബ ബന്ധുവായ പരിയാരം പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറോടൊപ്പം ഉപ്പയും കുടും ബാംഗങ്ങളും പരാതി നല്‍കാന്‍ പോവുകയും സ്വീകരിക്കാന്‍ തയ്യാറാവാത്ത പോലീസ് അവന്‍ തിരിച്ച്‌വരും കാഞ്ഞിരങ്ങാട് ഭാഗത്ത് അവന്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു

ഈ സമയങ്ങളിലെല്ലാം നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും പുഴയിലുടനീളം തിരച്ചില്‍ നടത്തുകയായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് ചെറിയ ഒരു സഹായം ലഭിച്ചിരുന്നുവെങ്കില്‍ മഹ്റൂഫിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.

മൂന്നാം ദിവസമായ ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ പരിയാരം സ്റ്റേഷനില്‍ പോയി സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് പരാതി സ്വീകരിച്ചത്. എന്നിട്ടും തിരച്ചിലിന് ആവശ്യമായ യാതൊരു നടപടിയും പോലീസ് സ്വീകച്ചിട്ടില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 12:30 ഓടുകൂടി ഇരു കൈകളിലും മൊബൈലുകള്‍ പിടിച്ച രൂപത്തില്‍ മഹ്റൂഫിനെ ഓടിച്ചിട്ട കടവില്‍ നിന്നും 10 മീറ്റര്‍ മാത്രം വ്യത്യാസത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പോലീസ് എത്തി നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവില്‍ DYSP യുടെയും RDO യുടെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി 7 മണിയോട് കൂടി തിരുവട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാവാതെ മഹ്റൂഫിനെ കൊലക്ക് കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും, മഹ്റൂഫിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും SDPI ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് SDPI നേതൃത്വം നല്‍കും.

വാര്‍ത്ത സമ്മേളനത്തില്‍ SDPI മണ്ഡലം പ്രസിഡന്റ് സി. ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ തിരുവട്ടൂര്‍, SDPI പരിയാരം പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സല്‍ കുറ്റിയേരി, സെക്രട്ടറി അയ്യൂബ് പി. വി, SDPI തിരുവട്ടൂര്‍ ബ്രാഞ്ച് പ്രസിഡന്റ് മുഹ്‌സിന്‍ പി എന്നിവര്‍ പങ്കെടുത്തു











TK_MAHROOF

Next TV

Related Stories
ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

Nov 23, 2024 04:59 PM

ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ...

Read More >>
ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി ഗോവിന്ദൻ

Nov 23, 2024 04:47 PM

ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി ഗോവിന്ദൻ

ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി...

Read More >>
‘ഈ വിജയത്തിന് ബിജെപിയോടും സിപിഐഎമ്മിനോടും കടപ്പെട്ടിരിക്കുന്നു’: വി ഡി സതീശൻ

Nov 23, 2024 04:42 PM

‘ഈ വിജയത്തിന് ബിജെപിയോടും സിപിഐഎമ്മിനോടും കടപ്പെട്ടിരിക്കുന്നു’: വി ഡി സതീശൻ

‘ഈ വിജയത്തിന് ബിജെപിയോടും സിപിഐഎമ്മിനോടും കടപ്പെട്ടിരിക്കുന്നു’: വി ഡി...

Read More >>
കണ്ണൂരിൽ സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു, രണ്ടു പേർക്ക് പരിക്ക്

Nov 23, 2024 01:33 PM

കണ്ണൂരിൽ സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു, രണ്ടു പേർക്ക് പരിക്ക്

കണ്ണൂരിൽ സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു, രണ്ടു പേർക്ക് പരിക്ക്...

Read More >>
വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും, ആദ്യ ഘട്ടത്തിൽ 4 ഭാഷകൾ; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

Nov 23, 2024 01:05 PM

വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും, ആദ്യ ഘട്ടത്തിൽ 4 ഭാഷകൾ; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും, ആദ്യ ഘട്ടത്തിൽ 4 ഭാഷകൾ; പുതിയ അപ്‌ഡേറ്റുമായി...

Read More >>
വയനാട്ടിൽ പ്രിയങ്ക, ലീഡ് രണ്ട് ലക്ഷവും കടന്ന് കുതിപ്പിലേക്ക്

Nov 23, 2024 11:26 AM

വയനാട്ടിൽ പ്രിയങ്ക, ലീഡ് രണ്ട് ലക്ഷവും കടന്ന് കുതിപ്പിലേക്ക്

വയനാട്ടിൽ പ്രിയങ്ക, ലീഡ് രണ്ട് ലക്ഷവും കടന്ന് കുതിപ്പിലേക്ക്...

Read More >>
Top Stories










News Roundup