---
title: "കെ എസ് റിയാസിന്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നാളെ ചുമതലയേൽക്കും "
english_title: "KS Riaz will take charge tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249235/ks-riaz-will-take-charge-tomorrow"
published_at: "2024-11-14T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67359645df8bb_news-card.jpg"
keywords: []
---

# കെ എസ് റിയാസിന്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നാളെ ചുമതലയേൽക്കും 

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റായി വന്‍വിജയം നേടിയ കെ.എസ്.റിയാസിന്റെ നേതൃത്വത്തിലുള്ള വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റിലെ സഹഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റായി വന്‍വിജയം നേടിയ കെ.എസ്.റിയാസിന്റെ നേതൃത്വത്തിലുള്ള വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റിലെ സഹഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.

കഴിഞ്ഞ 10 വര്‍ഷമായി തളിപ്പറമ്പിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്ന ജന.സെക്രട്ടെറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് എന്നിവര്‍ തന്നെയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

പുതിയ ഭാരവാഹികള്‍ നാളെ വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ ചുമതലകല്‍ ഏറ്റെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249235/ks-riaz-will-take-charge-tomorrow)