---
title: "തളിപ്പറമ്പ് നഗരസഭ പരിധിയിലെ വിവിധ സ്ഥാപനങ്ങളിലുള്ള ഒഴിവിലേക്ക് തൊഴിൽമേള നവംബർ 16ന്"
english_title: "Job fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249117/job-fair"
published_at: "2024-11-13T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734ac69eb1bb_b.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ പരിധിയിലെ വിവിധ സ്ഥാപനങ്ങളിലുള്ള ഒഴിവിലേക്ക് തൊഴിൽമേള നവംബർ 16ന്

> **Lead Summary:** **തളിപ്പറമ്പ :**കണ്ണൂർ കുടുംബശ്രീ ജില്ലാമിഷന്റെയും തളിപറമ്പ് നഗരസഭ സി ഡി എസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 16 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ ഡ്രീം പാലസ് ഓഡിറ്റോറിയം തളിപറമ്പ് വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. വ്യത്യസ്ത മേഖലകളിലായി 30ലധികം തൊഴിൽദാതാക്കൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ 800 ൽ അധികം ഒഴിവുകളുണ്ട്.

## Article Content

**തളിപ്പറമ്പ :**കണ്ണൂർ കുടുംബശ്രീ ജില്ലാമിഷന്റെയും തളിപറമ്പ് നഗരസഭ സി ഡി എസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 16 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ ഡ്രീം പാലസ് ഓഡിറ്റോറിയം തളിപറമ്പ് വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. വ്യത്യസ്ത മേഖലകളിലായി 30ലധികം തൊഴിൽദാതാക്കൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ 800 ൽ അധികം ഒഴിവുകളുണ്ട്.

കണ്ണൂർ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽമേളയിൽ സൗജന്യമായി രജിസ്ട്രേഷൻ നടത്തി പങ്കെടുക്കാവുന്നതാണ്. തളിപറമ്പ് നഗരസഭ പരിധിയിലുള്ള ABC,Shopprix, Nearbi Supermarket, NuCount Academy, popular vehicle, Team Emerge Yuva, BRC Group, CTTF, Indus Bankതുടങ്ങിയ 30 ൽ അധികം സ്ഥാപനങ്ങളിലേക്കുള്ള Accounting, Teaching ,HR manager , administrative officer civil engineer, fashion Designer, Video maker 'office Staff തുടങ്ങി 800ഓളം ഒഴിവുകളിലേക്കാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

വൈദഗ്ധ്യ പരിശീലനം ലഭിച്ചവർക്കും അല്ലാത്തവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, സിഡി എസ് ചെയ്യർപേഴ്സൻ രാജി നന്ദകുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ പി ,സിഡിഎസ് അക്കൗണ്ടൻ്റ് ദിവ്യ പി.കെ, ബ്ലോക്ക് കോർഡിനേറ്റർ നിത്യ എ.വി, എൻ യു.എൽ എം സ്റ്റാഫ് സോബിൻ സി.പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249117/job-fair)