സലാം പാപ്പിനിശ്ശേരിയുടെ 'കരയിലേക്കൊരു കടൽ ദൂരം' പ്രകാശനം ചെയ്തു

സലാം പാപ്പിനിശ്ശേരിയുടെ 'കരയിലേക്കൊരു കടൽ ദൂരം' പ്രകാശനം ചെയ്തു
Nov 12, 2024 08:33 PM | By Sufaija PP

ഷാർജ : പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലോകസഭാംഗം ഡോ.എം പി അബ്ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.

യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടൽ കടന്ന പ്രവാസി ഒടുവിൽ പെട്ടെന്നൊരു ദിവസം ജീവനറ്റ് തന്റെ കരയിലേക്ക് കടൽ കടന്ന് പോകുന്നതാണ് ഈ പുസ്തകത്തിൽ കാണാൻ സാധിക്കുന്നത്.

സങ്കൽപ്പത്തിൽ നെയ്തെടുക്കാതെ യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് സമദാനി വിശദമാക്കിയത്. ഈശ്വരീയതയുടെ ഏറ്റവും മനോഹരമായ വ്യാഖാനം എന്ന് ആചാര്യൻ അരുൺ പ്രഭാകരൻ അഭിപ്രായപ്പെട്ടു.

പ്രവാസലോകത്തു വെച്ച് മരണപെടുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സാധിക്കാതെ അനാഥമാക്കപ്പെടരുതെന്നും അങ്ങനെ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങായി എന്നും നില കൊള്ളാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഈ പുസ്തകം വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും പ്രവാസികൾക്ക് കരുത്താകുന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ICWF ഫണ്ടിലേക്ക് നൽകുമെന്നും പുസ്തകത്തിന്റെ രചയിതാവായ സലാം പാപ്പിനിശ്ശേരി വിശദമാക്കി. സൈകതം ബൂക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

ചടങ്ങിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷെയ്ഖ് കാസിം അൽ മുർഷിദി, ശ്രീധരൻ പ്രസാദ്, ബഷീർ അബ്ദുറഹ്മാൻ അൽ അസ്ഹരി, ചാക്കോ ഊളക്കാടൻ, കെപി മുഹമ്മദ് പേരോട്, സംഗീത മാത്യു, ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Salam Papinissery

Next TV

Related Stories
കഞ്ചാവുമായി കാറിൽ കടന്നു കളയാൻ ശ്രമിച്ചയാളെ പിടികൂടി

Nov 23, 2024 09:25 PM

കഞ്ചാവുമായി കാറിൽ കടന്നു കളയാൻ ശ്രമിച്ചയാളെ പിടികൂടി

കഞ്ചാവുമായി കാറിൽ കടന്നു കളയാൻ ശ്രമിച്ചയാളെ പിടികൂടി...

Read More >>
തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പണിത വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു

Nov 23, 2024 07:36 PM

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പണിത വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പണിത വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം...

Read More >>
യുഡിഎഫിന്റെ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നവംബർ 26ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ

Nov 23, 2024 07:31 PM

യുഡിഎഫിന്റെ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നവംബർ 26ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ

യുഡിഎഫിന്റെ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നവംബർ 26ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ...

Read More >>
സർക്കാർ അംഗീകാരം ലഭിച്ച ഷാലിമാർ സ്റ്റോറിന്റെ ഉടമകളെ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു

Nov 23, 2024 07:25 PM

സർക്കാർ അംഗീകാരം ലഭിച്ച ഷാലിമാർ സ്റ്റോറിന്റെ ഉടമകളെ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു

സർക്കാർ അംഗീകാരം ലഭിച്ച ഷാലിമാർ സ്റ്റോറിന്റെ ഉടമകളെ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ...

Read More >>
ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

Nov 23, 2024 04:59 PM

ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

ബസിൽ വച്ച് 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം: 66കാരന് ആറു വർഷം തടവും 50,000 രൂപ...

Read More >>
ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി ഗോവിന്ദൻ

Nov 23, 2024 04:47 PM

ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി ഗോവിന്ദൻ

ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി...

Read More >>
Top Stories

News Roundup