കെഎംസിസി ഖത്തർ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ കണ്ണൂർ ഡെയ്‌സിന്റെ ഭാഗമായി നടന്നുവരുന്ന സ്പോർട്സ് ഫെസ്റ്റിന് പ്രൗഡോജ്വല തുടക്കം.ഖത്തറിലെ വകറ ജെംസ് അക്കാദമിയിൽ നടന്ന ആവേശകരമായ ഫുട്ബോൾ ടൂർണമെന്റോടെയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്.
കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങൾ കളിക്കാരുമായി അണിനിരന്ന വർണ്ണശബളമായമാർച്ച് പാസ്റ്റോടെ ആരംഭിച്ച ഫുട്ബോൾ ഫെസ്റ്റ് കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ അബ്ദുസമദ് ഉൽഘാടനം നിർവഹിച്ചു. മാർച്ച് പാസ്റ്റിനു ആവേശമായി മുട്ടി പാട്ടും , ദഫ് മുട്ടും അടക്കമുള്ള കലാപരിപാടികൾ അണിനിരന്നിരുന്നു. റയീസ് പെരുമ്പ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന സിക്രട്ടറി സാദിഖ് പാലക്കാട്, മുൻ സംസ്ഥാന സിക്രട്ടറിമാരായ റയീസ് വയനാട്, ജില്ലാ ഭാരവാഹികളായ അബ്ദുറഹ്മാൻ തലശ്ശേരി, യൂസുഫ് ചിറ്റുളി, അസീസ് കക്കട്ട്, സൈഫുദ്ദീൻ ശ്രീകണ്ഠാപുരം, ഇബ്രാഹിം പുളൂക്കുൽ എന്നിവരും പങ്കെടുത്തു. ഷഹബാസ് തങ്ങൾ സ്വാഗതവും ഹാശിം നീർവേലി നന്ദിയും രേഖപ്പെടുത്തി. ഷമീർ അസ്ഹരി പ്രാർത്ഥന നിർവഹിച്ചു.
പരിപാടിയുടെ വിവിധ സെഷനുകളിൽ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ടി. ടി. ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, സംസ്ഥാന കെഎംസിസി ട്രഷറർ ഹുസൈൻ തൃശൂർ, സംസ്ഥാന ഭാരവാഹികളായ അലി മൊറയൂർ, സിദ്ദീഖ് വാഴക്കാട്, പുതുക്കുടി അബൂബക്കർ, ഫൈസൽ മാസ്റ്റർ, ഷമീർ പാലക്കാട്, താഹിർ താഹ കുട്ടി, ശംസു വാണിമേൽ,മുൻ സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, കോഴിക്കോട് ജില്ലാ പ്രസിഡൻറ് ടി. ടി. കുഞ്ഞഹമ്മദ്, അജ്മൽ തേങ്ങിലകണ്ടി, നബീൽ നന്തി, കെ കെ ബഷീർ, നവാസ് കോട്ടക്കൽ, കാസർകോഡ് ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല, തൃശൂർ ജില്ലാ പ്രസിഡൻറ് നാസർ കോഴിക്കോട് ജില്ലാ സ്പോർട്സ് വിങ് ചെയർമാൻ മുജീബ് കോഴിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫുട്ബോൾ ടൂർണമെന്റ് വിജയികൾ: ജില്ലയിൽ നിന്നുള്ള ശക്തമായ 8 മണ്ഡലങ്ങൾ മാറ്റുരച്ച വാശിയേറിയ ടൂർണമെന്റിൽ തളിപ്പറമ്പ മണ്ഡലം ഒന്നിനെതിരെ 2 ഗോളുകൾക്ക് പയ്യന്നൂർ മണ്ഡലത്തെ പരാജയപ്പെടുത്തി ജേതാക്കളായി;. ഫൈനലിൽ രണ്ടു ഗോളുകൾ നേടിയ അസ്ഹർ കൊളച്ചേരി ഫൈനൽ മത്സരത്തിലെ താരമായി. റണ്ണേഴ്സ് അപ്പായ പയ്യന്നൂരിന്റെ മുഷ്‌താഖ് മികച്ച പ്ലയെർ ആയും, അഭിരൂപ് ടോപ്സ്കോററായും തളിപ്പറമ്പിന്റെ അൻസാർ മികച്ച ഡിഫെൻഡറായും, പയ്യന്നൂരിന്റെ അഫ്‌താബ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റ് ജേതാക്കൾക്കുള്ള ട്രോഫി കെഎംസിസി ഖത്തർ മുൻ പ്രസിഡൻറ് എസ്. എ. എം. ബഷീർ, യൂസുഫ് ചിറ്റുളി എന്നിവർ ചേർന്നും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, അസീസ് കക്കട്ടിൽ എന്നിവർ ചേർന്നും സമ്മാനിച്ചു. വിജയികൾക്കുള്ള പ്രൈസ് മണി റഹീസ് പെരുമ്പയും വ്യക്തിഗത ട്രോഫികളും പാർട്ടിസിപൻ്റ് മോമെന്റോകളും, സ്പോൺസേർസ്, ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ, സ്പോർട്സ് വിംഗ് , മീഡിയ വിംഗ് , വോളൻ്റിയർ വിംഗ് അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
സമാപന പരിപാടി അബ്ദുറഹ്മാൻ തലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എസ് എ എം ബഷീർ ഉൽഘാടനം ചെയ്തു, സ്പോൺസർമാരായ ഷാഫി വേങ്ങര, സജീർ തലശ്ശേരി, റസാഖ് കുപ്പം, ജില്ലാ സെക്രട്ടറി ഹംസക്കുട്ടി വായാട് എന്നിവർ സംബന്ധിച്ചു, സൈഫുദ്ദീൻ ശ്രീകണ്ഠാപുരം സ്വാഗതവും ഷക്കീർ പടേന നന്ദിയും പറഞ്ഞു. നറുക്കെടുപ്പിലൂടെ വിജയികളായ കാണികൾക്ക് പലവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
Kannur Days Sports Fest