ആന്തൂർ: നഗരസഭയെ വെളിയിട മലമൂത്ര വിസർജനമുക്ത നഗരസഭയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.
മേൽ തീരുമാന പ്രകാരം നഗരസഭ പരിധിയിൽ തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നിരോധിച്ചിട്ടുള്ളതാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ പിഴ ഈടാക്കി കർശന നടപടി സ്വീകരിക്കുമെന്ന്സെക്രട്ടറി അറിയിച്ചു.
Anthur Municipal Corporation will impose a fine of Rs 500