പി പി ദിവ്യക്കെതിരെ കടുത്ത നടപടിയുമായി സിപിഎം, എല്ലാ പദവികളിൽ നിന്നും നീക്കും, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും

പി പി ദിവ്യക്കെതിരെ കടുത്ത നടപടിയുമായി സിപിഎം, എല്ലാ പദവികളിൽ നിന്നും നീക്കും, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും
Nov 7, 2024 09:27 PM | By Sufaija PP

കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ദിവ്യയ്ക്കെതിരേ നടപടിയെടുത്ത് സിപിഎം. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്. ഇത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നൽകും.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ ദിവ്യ റിമാന്‍ഡിലാണ്. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിലാണ് നടപടി. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ പ്രതി ചേർത്തതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ നീക്കിയിരുന്നു. എന്നാൽ പാർട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം പ്രതികരിച്ചത്. എന്നാല്‍ ദിവ്യക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന് സമ്മര്‍ദം ഉണ്ടായതോടെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.

CPM takes tough action against PP Divya

Next TV

Related Stories
സുവർണ്ണ ജൂബിലി നിറവിൽ കരിമ്പം ഗവ: എൽ.പി. സ്കൂൾ

Nov 7, 2024 09:23 PM

സുവർണ്ണ ജൂബിലി നിറവിൽ കരിമ്പം ഗവ: എൽ.പി. സ്കൂൾ

സുവർണ്ണ ജൂബിലി നിറവിൽ കരിമ്പം ഗവ: എൽ.പി....

Read More >>
വെള്ളോറയിൽ ആടുകളെ കടിച്ചു കൊന്നത് പുലി തന്നെയെന്ന് വനം വകുപ്പ്: പ്രദേശത്ത് നാളെ മുതൽ വ്യാപക തെരച്ചിൽ

Nov 7, 2024 09:21 PM

വെള്ളോറയിൽ ആടുകളെ കടിച്ചു കൊന്നത് പുലി തന്നെയെന്ന് വനം വകുപ്പ്: പ്രദേശത്ത് നാളെ മുതൽ വ്യാപക തെരച്ചിൽ

വെള്ളോറയിൽ ആടുകളെ കടിച്ചു കൊന്നത് പുലി തന്നെയെന്ന് വനം വകുപ്പ്: പ്രദേശത്ത് നാളെ മുതൽ വ്യാപക...

Read More >>
എക്സൈസ് മേഖലാതല ഗെയിംസ് മത്സരങ്ങൾ മാങ്ങാട്ടുപറമ്പ് ഗവ.എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്നു

Nov 7, 2024 09:18 PM

എക്സൈസ് മേഖലാതല ഗെയിംസ് മത്സരങ്ങൾ മാങ്ങാട്ടുപറമ്പ് ഗവ.എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്നു

എക്സൈസ് മേഖലാതല ഗെയിംസ് മത്സരങ്ങൾ മാങ്ങാട്ടുപറമ്പ് ഗവ.എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ വച്ച്...

Read More >>
മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം, നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി

Nov 7, 2024 08:35 PM

മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം, നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി

മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം, നിയന്ത്രിക്കാനാവില്ലെന്ന്...

Read More >>
ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം ബോർഡ്

Nov 7, 2024 08:27 PM

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം...

Read More >>
ബക്കളം കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം നവംബർ 10ന്

Nov 7, 2024 05:32 PM

ബക്കളം കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം നവംബർ 10ന്

ബക്കളം കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം നവംബർ...

Read More >>
Top Stories