---
title: "ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന ; കണ്ണൂർ സ്വദേശി പിടിയിൽ "
english_title: " A native of Kannur was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252250/a-native-of-kannur-was-arrested"
published_at: "2024-11-27T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67473b727f040_Untitled-2-web.jpg"
keywords: []
---

# ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന ; കണ്ണൂർ സ്വദേശി പിടിയിൽ 

> **Lead Summary:** **കൊച്ചി: **ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ കണ്ണൂർ സ്വദേശി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടപ്പള്ളി ടോൾ ജങ്ഷനിലെ ജിമ്മിൽ ലഹരി തേടിയെത്തുന്നവർ ഉപയോഗിച്ചിരുന്ന കോഡുകളാണ് എക്സൈസിനും തുമ്പായത്.

## Article Content

**കൊച്ചി: **ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ കണ്ണൂർ സ്വദേശി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടപ്പള്ളി ടോൾ ജങ്ഷനിലെ ജിമ്മിൽ ലഹരി തേടിയെത്തുന്നവർ ഉപയോഗിച്ചിരുന്ന കോഡുകളാണ് എക്സൈസിനും തുമ്പായത്.

മണവാട്ടി, മൈസൂർ മാംഗോ, ശീലാവതി എന്നീ രഹസ്യ കോഡുകളാണ് ഇടപ്പളളിയിലെ ജിമ്മിൽ നൗഷാദിനെ തേടിയെത്തിയിരുന്നത്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 24 കിലോ കഞ്ചാവും 34 ഗ്രാം എംഡിഎംഎയുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തു. ജിമ്മിൽ പരിശീലനത്തിന് എത്തുന്നവരും സിനിമാ പ്രവർത്തകരും വരെ നൗഷാദിനെ ലഹരി വസ്തുക്കൾക്കായി സമീപിച്ചതായാണ് സൂചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252250/a-native-of-kannur-was-arrested)