---
title: "രണ്ടിടങ്ങളിലായി മോഷണം: അന്വേഷണത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി"
english_title: "Theft at two locations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252217/theft-at-two-locations"
published_at: "2024-11-27T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67471e8220210_news-card.jpg"
keywords: []
---

# രണ്ടിടങ്ങളിലായി മോഷണം: അന്വേഷണത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി

> **Lead Summary:** കണ്ണൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട വില പിടിപ്പുള്ള സൈക്കിളും ചർച്ചിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന് നിരീക്ഷണ ക്യാമറയുടെ ഡിവിആറും ഒരു പോർട്ടബിൾ സ്പീക്കറും മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് തലശേരി തിരുവങ്ങാട് അണിയാം കൊല്ലത്തെ സിദ്ധിഖിനെ യാണ് ടൗൺ പോലീസ് പിടികൂടിയത്.

## Article Content

കണ്ണൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട വില പിടിപ്പുള്ള സൈക്കിളും ചർച്ചിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന് നിരീക്ഷണ ക്യാമറയുടെ ഡിവിആറും ഒരു പോർട്ടബിൾ സ്പീക്കറും മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് തലശേരി തിരുവങ്ങാട് അണിയാം കൊല്ലത്തെ സിദ്ധിഖിനെ യാണ് ടൗൺ പോലീസ് പിടികൂടിയത്.

തളാപ്പിലെ റബേക്ക ഫ്രാൻസിസ് സി എസ് ഐ പള്ളിയിലുംപള്ളിക്കുന്നിലെ മാതൃഛായയിലെ രജിന സുമേഷിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട 17,000 രൂപ വിലവരുന്ന റിലിഫ് സൈക്കിളുമാണ് പ്രതി മോഷ്ടിച്ചു കൊണ്ടുപോയത്. പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252217/theft-at-two-locations)