കേരളമെമ്പാടും കനത്ത മഴ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു

കേരളമെമ്പാടും കനത്ത മഴ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു
Oct 25, 2024 02:37 PM | By Thaliparambu Admin

കേരളമെമ്പാടും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെലോ അലർട്ടും പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രവചനം. ലക്ഷദ്വീപിലും യെല്ലോ അലേർട്ടുണ്ട്

ഇന്നലെ നാല് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ടുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ മഴ തുടരുന്ന സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലർട്ട് ഓറഞ്ചായി മാറ്റുകയായിരുന്നു

അതേസമയം, ജലനിരപ്പുയർന്നതിനാൽ അഞ്ച് അണക്കെട്ടുകളിൽ സംസ്ഥാന ജലസേചന വകുപ്പ് മൂന്നാംഘട്ട മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, മംഗലം അണക്കെട്ടുകളിലാണ് ജലനിരപ്പ് ഉയർന്നത്. ജില്ലയിലെ ചുള്ളിയാർ അണക്കെട്ടിൽ രണ്ടാംഘട്ട മുന്നറിയിപ്പും കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ഒന്നാംഘട്ട മുന്നറിയിപ്പും നൽകി

കേന്ദ്ര ജല കമ്മിഷന്റെ പ്രളയമുന്നറിയിപ്പിൽ കേരളത്തിൽ 18 ഇടങ്ങളിൽ ജലനിരപ്പ് ഉയരുന്നതായും 11 ഇടങ്ങളിൽ ജലനിരപ്പ് താഴ്ന്നതായും സൂചിപ്പിക്കുന്നു. ഒൻപതിടങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന ജലനിരപ്പ് അതുപോലെ തുടരുന്നതായും മുന്നറിയിപ്പിൽ പറയുന്നു.

ഇന്നു രാവിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച രൂപപ്പെട്ട 'ദാന' ചുഴലിക്കാറ്റ് കൊൽക്കത്ത ഉൾപ്പെടെയുള്ള തെക്കൻ പശ്ചിമ ബംഗാളിലെ പല ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാകുമെന്ന് ഐഎംഡി അറിയിച്ചു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് കിഴക്കൻ, തെക്ക് കിഴക്കൻ റെയിൽവേ നാളെ വരെ ഇരുന്നൂറോളം ട്രെയിൻ സർവിസുകൾ റദ്ദാക്കി.

heavy-rainfall-in-kerala-water-level-in-dams-rises

Next TV

Related Stories
മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

Oct 25, 2024 08:48 PM

മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ...

Read More >>
കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം; സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി എം.എസ്.എഫ്

Oct 25, 2024 08:39 PM

കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം; സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി എം.എസ്.എഫ്

കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം. സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി...

Read More >>
ക്ലീൻ കണ്ണൂർ മെഡിക്കൽ കോളേജിനായി കൈകോർത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

Oct 25, 2024 06:44 PM

ക്ലീൻ കണ്ണൂർ മെഡിക്കൽ കോളേജിനായി കൈകോർത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

ക്ലീൻ കണ്ണൂർ മെഡിക്കൽ കോളേജിനായി കൈകോർത്ത് ഡിവൈഎഫ്ഐ യൂത്ത്...

Read More >>
ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

Oct 25, 2024 06:40 PM

ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല...

Read More >>
 പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി

Oct 25, 2024 06:36 PM

പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി

പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം...

Read More >>
ക്ഷേമ പെന്‍ഷൻ വിതരണം ഇന്നു മുതൽ

Oct 25, 2024 02:50 PM

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നു മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നു...

Read More >>
Top Stories










News Roundup