---
title: "ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു"
english_title: "Andoor Municipal Corporation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245124/andoor-municipal-corporation"
published_at: "2024-10-25T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b98e970693_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** ധർമ്മശാല: ആന്തൂർ നഗരസഭ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയിൽ നഗരസഭാ പരിധിയിലുള്ള അമ്പതോളം സംരഭകർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ശില്പശാല ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു.

## Article Content

ധർമ്മശാല: ആന്തൂർ നഗരസഭ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയിൽ നഗരസഭാ പരിധിയിലുള്ള അമ്പതോളം സംരഭകർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ശില്പശാല ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു.

കേരള വ്യവസായം വൻ കുതിച്ചുചാട്ടത്തിൻ്റെ പാതയിലാണെന്നും നഗരസഭ 2024-25 സാമ്പത്തിക വർഷത്തിൽ 75% ലക്ഷ്യം പൂർത്തീകരിച്ചെന്നും ഇനിയുള്ള മാസങ്ങളിൽ 100% ലക്ഷ്യത്തിലെത്തുമെന്നും അറിയിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞി, കനറാ ബേങ്ക് മാങ്ങാട്ടുപറമ്പ് സീനിയർ മാനേജർ വി.വി രശ്മി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തളിപ്പറമ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുനിൽ. എം ശില്പശാലക്ക് നേതൃത്വം നൽകി. നഗരസഭ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ് സ്വാഗതം പറഞ്ഞു. നഗരസഭ ഇൻ്റേണുമാരായ പി. രേഖ, അനഖ കിശോർ എന്നിവർ ശില്പശാല ക്രമീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245124/andoor-municipal-corporation)