എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷിക്കാൻ പ്രത്യേക സംഘം, കണ്ണൂർ റേഞ്ച് ഡി ഐ ജിക്ക് മേൽനോട്ടചുമതല

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷിക്കാൻ പ്രത്യേക സംഘം, കണ്ണൂർ റേഞ്ച് ഡി ഐ ജിക്ക് മേൽനോട്ടചുമതല
Oct 25, 2024 02:39 PM | By Sufaija PP

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറാണ് അന്വേഷണ സംഘ തലവന്‍. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി

ആറ് ഉദ്യോഗസ്ഥരാകും സംഘത്തിലുണ്ടാകുക. കണ്ണൂര്‍ എസിപി രാജ് കുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, സിറ്റിയിലെ മറ്റൊരു എസ്എച്ച്ഒ സനല്‍കുമാര്‍, എസ്‌ഐ രേഷ്മ, സൈബര്‍ സെല്‍ എസ്‌ഐ ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓരോ ദിവസവും അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തും.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍, മരണത്തിന് ഇടയാക്കിയ കാര്യങ്ങള്‍, ഫോണ്‍വിളികള്‍ അടക്കമുള്ള കാര്യങ്ങള്‍, നവീന്‍ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍, സിപിഎം നേതാവ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം. നവീന്‍ബാബുവിന്റെ മരണത്തില്‍ കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങിയ സാഹചര്യത്തിലാണ് ഉന്നത പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

ADM Naveen Babu's death: Special team to probe

Next TV

Related Stories
മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

Oct 25, 2024 08:48 PM

മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ...

Read More >>
കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം; സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി എം.എസ്.എഫ്

Oct 25, 2024 08:39 PM

കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം; സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി എം.എസ്.എഫ്

കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം. സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി...

Read More >>
ക്ലീൻ കണ്ണൂർ മെഡിക്കൽ കോളേജിനായി കൈകോർത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

Oct 25, 2024 06:44 PM

ക്ലീൻ കണ്ണൂർ മെഡിക്കൽ കോളേജിനായി കൈകോർത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

ക്ലീൻ കണ്ണൂർ മെഡിക്കൽ കോളേജിനായി കൈകോർത്ത് ഡിവൈഎഫ്ഐ യൂത്ത്...

Read More >>
ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

Oct 25, 2024 06:40 PM

ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ സംരഭകത്വ ബോധവൽക്കരണ ശില്പശാല...

Read More >>
 പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി

Oct 25, 2024 06:36 PM

പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി

പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം...

Read More >>
ക്ഷേമ പെന്‍ഷൻ വിതരണം ഇന്നു മുതൽ

Oct 25, 2024 02:50 PM

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നു മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നു...

Read More >>
Top Stories










News Roundup