പരിയാരം : കാട് പിടിച്ച കണ്ണൂർ ഗവ മെഡിക്കൽ കോളേജ് പരിസരം ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ശുചീകരണം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഇഴജന്തു ശല്യം മൂലം രോഗികൾക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ പ്രയാസം സൃഷ്ടിച്ച 119 ഏക്കാറോളം വരുന്ന കണ്ണൂർ ഗവ മെഡിക്കൽ കോളേജിന്റെ വിവിധ ഇടങ്ങളിൽ മാടായി, തളിപ്പറമ്പ്, പയ്യന്നൂർ, പെരിങ്ങോം, പാപ്പിനിശ്ശേരി ബ്ലോക്കുകളിൽ നിന്നുമായി മുന്നൂറോളം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
പ്രധാന കവാടം, മോർച്ചറി, അക്കാദമി പരിസരം, ഹോസ്റ്റൽ പരിസരം, നേഴ്സിംഗ്, പാരമെഡിക്കൽ, ഫാർമസി, ലൈബ്രറി, ഡെന്റൽ വിഭാഗങ്ങൾ, ഓക്സിജൻ പ്ലാന്റ് പരിസരങ്ങളാണ് രാവിലെ 6.30 മുതൽ 10 മണി വരെയായി ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനം ജില്ലാ സെക്രട്ടറി സരിൻശശി ഉദ്ഘാടനം ചെയ്തു. വി. കെ നിഷാദ് അധ്യക്ഷനായി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ സുധീപ്, പി പി അനിഷ, പി പി സിദിൻ, ഷിബിൻ കാനായി, സിപി മുഹാസ്, വിപി രജീഷ്, നിഖിൽ സി, എ സുധാജ്, പ്രജീഷ് ബാബു, സി. കെ ഷോന എന്നിവർ സംസാരിച്ചു. സിപി ഷിജു സ്വാഗതം പറഞ്ഞു.
DYFI Youth Brigade