തളിപ്പറമ്പ്: 2023 ഫിബ്രവരി മാസം 27ന് കരിമ്പം സർസയിദ് കോളേജിന് സമീപം ബിഫ് സ്റ്റാളിന് മുന്നിൽ വച്ച് തളിപ്പറമ്പ് പിലാവിൻ്റെ കീഴിൽ ഹൗസിൽ ഷഫീഖ് .പി.കെ(37) എന്നയാളിൽ നിന്നും 57.7 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്ത് അറസ്റ്റ് ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ ഒടുക്കുന്നില്ലെങ്കിൽ 6 മാസം തടവും ശിക്ഷിച്ചു.
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറും പാർട്ടിയും കേസ് കണ്ടെടുത്ത് പ്രതിയെ റിമാൻ്റ് ചെയ്ത് രേഖകൾ സഹിതം സാമ്പിൾ നടപടി പൂർത്തിയാക്കിയിരുന്നു. പ്രതി റിമാൻ്റിൽ തുടരവേ കേസിൻ്റെ തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ , കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഷിബു പി എൽ എന്നവരാണ് നടത്തിയത്. വടകര അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് (NDPS) കോടതിയിൽ കംപ്ലയിൻ്റ് സമർപ്പിച്ച കേസാണിത്.
അഷറഫ് മലപ്പട്ടം ഉൾപെടെ മൊഴിനൽകിയ കേസ്സിൽ വിചാരണ വേളയിൽ സാക്ഷികൾ കൂറുമാറി. സമർപ്പിച്ച തെളിവുകൾ എക്സ്പെർട്ട് മുമ്പാകെ ഹാജരാക്കി. പരിശോധിച്ചതിലും പോസിക്യൂഷനെതിരെ പ്രതിഭാഗം പരാജയപെട്ടിരുന്നു. വടകര അഡീഷണൽ സെഷൻസ് ജഡ്ജ് ബിജു വി.ജി അവർകൾ വിധി പ്രസ്ഥാവിച്ചത്, പബ്ലിക് പ്രോസിക്യൂട്ടർ വി.കെ ജോർജ് കേസിൽ ഹാജരായി.
court order