---
title: " പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി"
english_title: "The Youth Congress led a protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245123/the-youth-congress-led-a-protest"
published_at: "2024-10-25T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b983c17172_Untitled-2-web.jpg"
keywords: []
---

#  പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി

> **Lead Summary:** **ചെറുകുന്ന്: **എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി. യൂത്ത് കോൺഗ്രസ് ചെറുകുന്ന്, കണ്ണപുരം, പട്ടുവം,മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരച്ചിൽ നോട്ടിസ് ഒട്ടിക്കൽ സമരം നടന്നു.

## Article Content

**ചെറുകുന്ന്: **എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പി .പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധസമരം നടത്തി. യൂത്ത് കോൺഗ്രസ് ചെറുകുന്ന്, കണ്ണപുരം, പട്ടുവം,മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരച്ചിൽ നോട്ടിസ് ഒട്ടിക്കൽ സമരം നടന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.രാഹുൽ ഉദ്ഘാടനം ചെയ്‌തു കെ.പി. കബീർ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, പു ത്തൻ പുരയിൽ രാഹുൽ, അജേഷ് കട്ടക്കുളം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245123/the-youth-congress-led-a-protest)