സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച നിലയിൽ

സർക്കാർ അവഗണനയിൽ സുൽത്താൻ റോഡ്, റോഡിന്റെ വശങ്ങളിൽ കൃഷി വകുപ്പിന്റെ കാർഷിക യന്ത്രങ്ങൾ കാടുപിടിച്ച നിലയിൽ
Oct 21, 2024 09:13 PM | By Sufaija PP

കല്യാശ്ശേരി: പേര് സുൽത്താൻ റോഡ് എന്നാണെങ്കിലും സർക്കാർ അവഗണനയിൽ മുങ്ങി, ആർക്കും പാഴ് വസ്ത്തുക്കൾ വലിച്ചെറിയാവുന്ന അവഗണന നിറഞ്ഞ റോഡായി മാറിയിട്ട് പതിറ്റാണ്ടുകളായി. നാല് പതിറ്റാണ്ട് മുൻപ് കല്യാശ്ശേരി മുതൽ കുറ്റിക്കോൽ വരെ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട റോഡായിരുന്നു സുൽത്താൻ റോഡ്.അന്നത്തെ ആധുനിക സൗകര്യങ്ങളോടെയായിരുന്നു റോഡ് നിർമ്മിച്ചത്.

റോഡിൻ്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്.എട്ട്മീ റ്ററോളം വീതിയിൽ കല്യാശ്ശേരി മുതൽ കുറ്റിക്കോൽ വരെയുള്ള ദേശീയ പാതക്ക് സമാന്തരമായി വിവിധ ആവശ്യങ്ങൾക്കായി നിർമ്മിച്ച റോഡാണിത്. എന്നാൽ വലിയ വീതിയിൽ റോഡ് നിർമ്മിച്ചെങ്കിലും വിഭാവനം ചെയ്ത ഒരു ലക്ഷ്യവും സാക്ഷാത്ക്കരിക്കാതെ അധികൃതരുടെ അവഗണനയിൽ എല്ലാ പ്രതാപവും നഷ്ടപ്പെട്ട് പ്രദേശത്തെ ജനങ്ങളുടെ ശാപമേറ്റും അധികൃതരുടെ അലംഭാവത്താലും ആരും പ്രതികരിക്കാത്ത അവസ്ഥയിലായി. റോഡ് കൈയ്യേറെത്താലും പാഴ് വസ്തുക്കൾ വലിച്ചെറിഞ്ഞും ആരും ചോദ്യം ചെയ്യപ്പെടാത്ത അവസ്ഥയിൽ സുൽത്താൻ റോഡിൻ്റെ എല്ലാ പ്രതാപവും തകർന്നടിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ.

ഇത്രയും കാലമായി റോഡ്' അധികൃതർ പൂർണമായി അവഗണിക്കുന്ന പരിതാപകരമായവസ്ഥയാണ് നിലവിലുള്ളത്. ആറ് കിലോ മീറ്ററോളം ദൈർഘ്യമുള്ള റോഡിലെ രണ്ട് കിലോമീറ്റർ ഭാഗം കല്യാശ്ശേരി പഞ്ചായത്ത് പരിധിയിലും ബാക്കി ആന്തൂർ നഗരസഭാ പരിധിയിലും ആണ്. കല്യാശ്ശേരിയുടെ ഭാഗത്ത് കൈയേറ്റങ്ങൾ നടന്നിട്ടില്ലെങ്കിലും ആന്തൂർ ഭാഗത്ത് റോഡിൻ്റെ അവസ്ഥ പരിതാപകരമാണ്.

കൈയേറ്റങ്ങളും പാഴ് വസ്തുക്കളുടെ തള്ളൽ കേന്ദ്രവും പൂർണമായും ആന്തൂർ നഗരസഭാ പരിധിലാണ്. റോഡ് കൈയേറി നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് സമീപവാസികളുടെ ആക്ഷേപം. കൂടാതെ ഇപ്പോഴും റോഡ് കൈയേറി നിർമ്മാണങ്ങൾ നടക്കുന്ന അവസ്ഥയാണ്. ഇതോടൊപ്പമാണ് നിരവധി കാർഷിക യന്ത്രങ്ങൾ ഉൾപ്പെടെ ഒട്ടനവധി പാഴ് വാഹനങ്ങളും റോഡരികിൽ തള്ളുന്നത്. തള്ളിയവ എല്ലാം കൃഷി വകുപ്പിൻ്റെ കീഴിലുള്ളതാണെന്ന പ്രത്യേകതയും ഉണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടൊപ്പം സർക്കാർ സംവിധാനങ്ങളും റോഡ് കൈയേറുന്നതിൽ മുൻപന്തിയിലുണ്ട്. ഇത്രയൊക്കെ കൈയേറ്റങ്ങൾ നടന്നിട്ടും പൊതു മരാമത്ത് വകുപ്പ് അധികൃതർ ഒന്നും കണ്ടില്ലെന്ന അവസ്ഥയിലാണ്.' റോഡിൻ്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


തള്ളിയ വാഹങ്ങൾ കാടുപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം ആണ് കൃഷി വകുപ്പിന് വരുന്നത് നിരവധി വാഹനങ്ങൾ ആണ് കൃഷി വകുപ്പിന്റെ അവിടെ കാടു കയറി നശിക്കുന്നത്

Sultan Road

Next TV

Related Stories
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

Oct 21, 2024 09:21 PM

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ കേസ്

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: 26 പേർക്കെതിരെ...

Read More >>
പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Oct 21, 2024 08:38 PM

പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം കട്ടോളിയിൽ സംഘടിച്ചു

Oct 21, 2024 06:17 PM

സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം കട്ടോളിയിൽ സംഘടിച്ചു

സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം പൊതു സമ്മേളനം (സ: കോടിയേരി ബാലകൃഷ്ണൻ നഗർ) കട്ടോളിയിൽ...

Read More >>
കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

Oct 21, 2024 06:10 PM

കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ...

Read More >>
മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

Oct 21, 2024 06:08 PM

മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത്...

Read More >>
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

Oct 21, 2024 03:57 PM

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ്...

Read More >>
Top Stories










News Roundup






Entertainment News