കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി

കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി
Oct 18, 2024 08:57 AM | By Sufaija PP

കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്നതും പോക്‌സോ വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണെന്നും ഹൈക്കോടതി. ലോഡ്ജ് മുറിയില്‍ വാതില്‍ ലോക്ക് ചെയ്യാതെ മൈനറായ കുട്ടിയുടെ മാതാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഇതു നേരില്‍ കണ്ട കുട്ടി ഇക്കാര്യം ചോദ്യം ചെയ്തതിന് കുട്ടിയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കേസിലെ പ്രതി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോക്‌സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തി തനിക്കെതിരേ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരേ ചുമത്തിയ കുറ്റങ്ങളൊന്നും ശരിയല്ലെന്നു ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ കുട്ടിക്കു മുന്നില്‍ ഒരാള്‍ തന്റെ നഗ്‌നശരീരം കാണിക്കുന്നത് ആ കുട്ടിയോടു ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്നു കോടതി വ്യക്തമാക്കി. ഇവിടെ ഹരജിക്കാരന്‍ നഗ്‌നനാവുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വാതില്‍ ലോക്ക് ചെയ്യാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങള്‍ കാണുകയും ചെയ്തു. അതുകൊണ്ടു തന്നെ പോക്‌സോ നിയമത്തിലെ പല വകുപ്പുകളും ഇതില്‍ നിലനില്‍ക്കും.

കുട്ടിയെ ഹരജിക്കാരന്‍ തല്ലിയപ്പോള്‍ കുട്ടിയുടെ മാതാവ് ഇതു തടഞ്ഞില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഐപിസി അനുസരിച്ചുള്ള വകുപ്പുകളും കേസില്‍ നിലനില്‍ക്കുമെന്നും പ്രതി പോക്‌സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജുവനൈല്‍ ജസ്റ്റിസ് നിയമം, പൊതുസ്ഥലങ്ങളില്‍ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളില്‍ ചുമത്തിയിരുന്ന വകുപ്പുകള്‍ റദ്ദാക്കിയ കോടതി ഈ കേസില്‍ ആ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.

The High Court

Next TV

Related Stories
കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

Oct 18, 2024 11:30 AM

കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

Read More >>
ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല;  പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

Oct 18, 2024 11:28 AM

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ...

Read More >>
നവീൻ ബാബുവിന്റെ വേർപാടിൽ വേദന, നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും: പി.പി ദിവ്യ

Oct 18, 2024 11:26 AM

നവീൻ ബാബുവിന്റെ വേർപാടിൽ വേദന, നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും: പി.പി ദിവ്യ

നവീൻ ബാബുവിന്റെ വേർപാടിൽ വേദന, നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും: പി.പി...

Read More >>
തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി റിഷാൽ

Oct 18, 2024 11:24 AM

തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി റിഷാൽ

തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി...

Read More >>
പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി

Oct 18, 2024 09:03 AM

പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി

പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം...

Read More >>
അരിയിൽ ശുക്കൂർ വധക്കേസ്: പി ജയരാജൻ, ടിവി രാജേഷ് ഉൾപ്പെടെ മുഴുവൻ പ്രതികളെയും ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും

Oct 18, 2024 08:59 AM

അരിയിൽ ശുക്കൂർ വധക്കേസ്: പി ജയരാജൻ, ടിവി രാജേഷ് ഉൾപ്പെടെ മുഴുവൻ പ്രതികളെയും ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും

അരിയിൽ ശുക്കൂർ വധക്കേസ്: പി ജയരാജൻ, ടിവി രാജേഷ് ഉൾപ്പെടെ മുഴുവൻ പ്രതികളെയും ഇന്ന് സിബിഐ കോടതിയിൽ...

Read More >>
Top Stories










News Roundup






Entertainment News