അരിയിൽ ശുക്കൂർ വധക്കേസ്: പി ജയരാജൻ, ടിവി രാജേഷ് ഉൾപ്പെടെ മുഴുവൻ പ്രതികളെയും ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും

അരിയിൽ ശുക്കൂർ വധക്കേസ്: പി ജയരാജൻ, ടിവി രാജേഷ് ഉൾപ്പെടെ മുഴുവൻ പ്രതികളെയും ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും
Oct 18, 2024 08:59 AM | By Sufaija PP

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കിയാക്കും. പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്നും, ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും സിബിഐ കോടതി നിർദേശിച്ചിരുന്നു.

കേസിലെ ഗൂഢാലോചനക്ക് ജയരാജനും രാജേഷിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് എതിരായ കുറ്റപത്രം ഇന്ന് കോടതിയിൽ വായിച്ചുകേൾപ്പിക്കും. കേസിൽ ഇരുവരുടെയും വിടുതൽ ഹരജി നേരത്തെ തള്ളിയിരുന്നു. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്.

മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിൻറെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. അന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി ജയരാജന്‍. ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകം ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

Ariil Shukur murder case

Next TV

Related Stories
കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

Oct 18, 2024 11:30 AM

കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

Read More >>
ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല;  പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

Oct 18, 2024 11:28 AM

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ...

Read More >>
നവീൻ ബാബുവിന്റെ വേർപാടിൽ വേദന, നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും: പി.പി ദിവ്യ

Oct 18, 2024 11:26 AM

നവീൻ ബാബുവിന്റെ വേർപാടിൽ വേദന, നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും: പി.പി ദിവ്യ

നവീൻ ബാബുവിന്റെ വേർപാടിൽ വേദന, നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും: പി.പി...

Read More >>
തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി റിഷാൽ

Oct 18, 2024 11:24 AM

തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി റിഷാൽ

തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി...

Read More >>
പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി

Oct 18, 2024 09:03 AM

പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി

പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം...

Read More >>
കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി

Oct 18, 2024 08:57 AM

കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി

കുട്ടികളുടെ മുന്നില്‍വച്ചുള്ള ലൈംഗികബന്ധവും നഗ്നശരീര പ്രദര്‍ശനവും ലൈംഗികാതിക്രമമാണെന്ന്...

Read More >>
Top Stories










News Roundup






Entertainment News