---
title: "തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി റിഷാൽ"
english_title: "Rishal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243443/rishal"
published_at: "2024-10-18T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711f82bb7d73_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ താരമായി റിഷാൽ

> **Lead Summary:** പെരുമ്പടവിൽ വെച്ച് നടന്ന തളിപ്പറമ്പ് നോർത്ത് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാണികളുടെ കയ്യടി നേടി തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പി.വി. മുഹമ്മദ് റിഷാൽ.ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിലാണ് റിഷാൽ തൻ്റെ മിടുക്ക് തെളിയിച്ചത്.

## Article Content

പെരുമ്പടവിൽ വെച്ച് നടന്ന തളിപ്പറമ്പ് നോർത്ത് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാണികളുടെ കയ്യടി നേടി തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പി.വി. മുഹമ്മദ് റിഷാൽ.ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിലാണ് റിഷാൽ തൻ്റെ മിടുക്ക് തെളിയിച്ചത്.

സ്വന്തമായി ആശയം രൂപപ്പെടുത്തി സംവിധാനവും സംഗീതവും നിർവ്വഹിച്ച് സഹപാഠികളായ കൂട്ടുകാരോടൊപ്പം വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് സ്കിറ്റ് പൂർണ്ണതയിലെത്തിച്ചത്. അത് ഒന്നാം സ്ഥാനത്തോടെ ജില്ലാ മൽസരത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. മറ്റിനങ്ങളിലും മൽസരിക്കുന്നതിനാൽ കുറഞ്ഞ സമയമാണ് പരിശീലനത്തിന് ലഭിച്ചത്.കൂട്ടുകാർക്ക് അഭിനയ പരിശീലനം നൽകിയതും റിഷാൽ തന്നെയാണ്. നജഫാത്തിമ, യാമ്യ നന്ദ , കൃഷ്ണജിത്ത്, ജുമാന, റജ , അസ്സ, ജഫ്ന, എന്നിവരാണ് അവതരിപ്പിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243443/rishal)