---
title: "എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല തുടക്കം"
english_title: "SDPI Kallyassery Constituency "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243341/sdpi-kallyassery-constituency"
published_at: "2024-10-17T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67113b8b212f7_news-card.jpg"
keywords: []
---

# എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല തുടക്കം

> **Lead Summary:** പഴയങ്ങാടി:പിണറായി പോലീസ് ആർ എസ് എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നുജന ജാഗ്രത കാംപയിന്റെ ഭാഗമായി SDPI കല്ല്യാശ്ശേരി മണ്ഡലം വാഹന ജാഥ പഴയങ്ങാടിയിൽ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ധീന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. ജനകീയ ഉദ്ദ്യോഗസ്ഥൻമാർക്ക് നേരെ കുതിര കയറുന്നവർ ക്രൂരന്മാരായ പോലീസ് ഉദ്ദ്യോഗസ്ഥരുടെ ക്രൂരതകൾ കണ്ടില്ലെന്നു നടിക്കുകയാണെന്നും അതിനു പിണറായി സർക്കാരിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ ഉണ്ടെന്നും മുസ്തഫ നാറാത്ത് പറഞ്ഞു. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ പോലും കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങൾ ആയി എസ്ഡിപിഐ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.

## Article Content

പഴയങ്ങാടി:പിണറായി പോലീസ് ആർ എസ് എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നുജന ജാഗ്രത കാംപയിന്റെ ഭാഗമായി SDPI കല്ല്യാശ്ശേരി മണ്ഡലം വാഹന ജാഥ പഴയങ്ങാടിയിൽ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ധീന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. ജനകീയ ഉദ്ദ്യോഗസ്ഥൻമാർക്ക് നേരെ കുതിര കയറുന്നവർ ക്രൂരന്മാരായ പോലീസ് ഉദ്ദ്യോഗസ്ഥരുടെ ക്രൂരതകൾ കണ്ടില്ലെന്നു നടിക്കുകയാണെന്നും അതിനു പിണറായി സർക്കാരിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ ഉണ്ടെന്നും മുസ്തഫ നാറാത്ത് പറഞ്ഞു. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ പോലും കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങൾ ആയി എസ്ഡിപിഐ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.

കണ്ണൂർ മട്ടന്നൂരിൽ സ്വന്തം പാർട്ടി പത്രത്തിന്റെ ലേഖകനെ മർദിച്ച പോലീസ് ഉദ്ദ്യോഗസ്ഥർക്കു നേരെ പോലും നടപടി എടുക്കാൻ ഈ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാടായി,സെക്രട്ടറി റിയാസ് വി,ഓർഗനൈസിംഗ് സെക്രട്ടറി സുബൈർ മടക്കര,ജോയന്റ് സെക്രട്ടറിമാരായ ഹാരിസ് മടക്കര,ഇസ്മായിൽ എട്ടിക്കുളം,കമ്മിറ്റി അംഗങ്ങളായ കാസിം കെ,മുസമ്മിൽ കണ്ണപുരം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243341/sdpi-kallyassery-constituency)