---
title: "പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി"
english_title: "Advocate Abdul Karim Cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243394/advocate-abdul-karim-cheleri"
published_at: "2024-10-18T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711d73f01c64_Untitled-2-web.jpg"
keywords: []
---

# പി പി ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയ സിപിഎം നടപടിയെ സ്വാഗതം ചെയ്യുന്നു: അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി

> **Lead Summary:** എ.ഡി. എമ്മിൻ്റെ ആത്മഹത്യക്കുത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കിയ സി.പി.എം. നടപടിയെ സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി. ജനരോഷത്തിന് മുമ്പിൽ പിടിച്ച് നിൽക്കാനാവാതെയുള്ള നടപടിയാണിത്. പക്ഷെ, പാർട്ടി നടപടിയെ തുടർന്ന് അവർ മാധ്യമങ്ങൾക്ക് നൽകിയ രാജിക്കത്തിൽ പശ്ചാത്താപത്തിൻ്റെ ലാഞ്ചന പോലുമില്ലെന്നത് അവരുടെ ഈഗോയിസത്തിൻ്റെ മറ്റൊരു പ്രതിഫലനമാണ്.

## Article Content

എ.ഡി. എമ്മിൻ്റെ ആത്മഹത്യക്കുത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കിയ സി.പി.എം. നടപടിയെ സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി. ജനരോഷത്തിന് മുമ്പിൽ പിടിച്ച് നിൽക്കാനാവാതെയുള്ള നടപടിയാണിത്. പക്ഷെ, പാർട്ടി നടപടിയെ തുടർന്ന് അവർ മാധ്യമങ്ങൾക്ക് നൽകിയ രാജിക്കത്തിൽ പശ്ചാത്താപത്തിൻ്റെ ലാഞ്ചന പോലുമില്ലെന്നത് അവരുടെ ഈഗോയിസത്തിൻ്റെ മറ്റൊരു പ്രതിഫലനമാണ്.

> "അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ഞാൻ നടത്തിയതെങ്കിലും എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരിവെക്കുന്നു " എന്ന രാജിക്കത്തിലെ പരാമർശംതൻ്റെ ഈഗോയെ അവസാന നിമിഷം പോലും സംരക്ഷിച്ചു നിർത്താനുള്ള പെടാപാടാണ്. ഇത് വീണ്ടും മൺമറഞ്ഞ നവീൻ ബാബുവിനെയും കുടുംബത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കരീം ചേലേരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243394/advocate-abdul-karim-cheleri)