ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ

ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ
Oct 11, 2024 05:15 PM | By Sufaija PP

തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം നിലനില്‍ക്കുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. അറബിക്കടലിലെ ശക്തി കൂടി ന്യൂനമര്‍ദ്ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിച്ച് ഞായറാഴ്ച രാവിലെയോടെ മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ തെക്കന്‍ കേരള തീരത്തിനു സമീപം തെക്ക് കിഴക്കന്‍ അറബിക്കടല്‍ വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴിയും നിലക്കൊള്ളുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

widespread rains in the state till Tuesday

Next TV

Related Stories
ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും

Oct 11, 2024 05:11 PM

ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും

ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ...

Read More >>
കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി

Oct 11, 2024 05:07 PM

കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി

കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ (86)...

Read More >>
രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

Oct 11, 2024 05:03 PM

രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ...

Read More >>
മുയ്യംപാടശേഖര സമിതി പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവം നടക്കുന്നത് തെറ്റായ പ്രചരണം; പാടശേഖര ഭാരവാഹികൾ

Oct 11, 2024 05:01 PM

മുയ്യംപാടശേഖര സമിതി പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവം നടക്കുന്നത് തെറ്റായ പ്രചരണം; പാടശേഖര ഭാരവാഹികൾ

മുയ്യംപാടശേഖര സമിതി പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവം നടക്കുന്നത് തെറ്റായ പ്രചരണം; പാടശേഖര ഭാരവാഹികൾ...

Read More >>
വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

Oct 11, 2024 02:58 PM

വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ...

Read More >>
പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

Oct 11, 2024 01:27 PM

പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍...

Read More >>
Top Stories










News Roundup