---
title: "മുയ്യംപാടശേഖര സമിതി പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവം നടക്കുന്നത് തെറ്റായ പ്രചരണം; പാടശേഖര ഭാരവാഹികൾ "
english_title: "Muyam padasekhara Samiti "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241880/muyam-padasekhara-samiti"
published_at: "2024-10-11T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മുയ്യംപാടശേഖര സമിതി പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവം നടക്കുന്നത് തെറ്റായ പ്രചരണം; പാടശേഖര ഭാരവാഹികൾ 

> **Lead Summary:** മുയ്യം പാടശേഖരത്തിൽ മെഷീൻ ഉപയോഗിച്ച് കൊയ്ത്ത് നടത്തുന്നതിനിടെ എം രാജേഷ് എന്നയാൾ പാടശേഖരപ്രസിഡണ്ടായ കെ.പി. മുഹമ്മദ് കുഞ്ഞിയെ മർദ്ദിച്ചത് പാടശേഖര പ്രസിഡണ്ടിൻ്റെ വയൽ ആദ്യം കൊയ്തതിൻ്റെ വിരോധം കാരണമാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മുയ്യംപാടശേഖര ഭാരവാഹികൾ പറഞ്ഞു. 

## Article Content

മുയ്യം പാടശേഖരത്തിൽ മെഷീൻ ഉപയോഗിച്ച് കൊയ്ത്ത് നടത്തുന്നതിനിടെ എം രാജേഷ് എന്നയാൾ പാടശേഖരപ്രസിഡണ്ടായ കെ.പി. മുഹമ്മദ് കുഞ്ഞിയെ മർദ്ദിച്ചത് പാടശേഖര പ്രസിഡണ്ടിൻ്റെ വയൽ ആദ്യം കൊയ്തതിൻ്റെ വിരോധം കാരണമാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മുയ്യംപാടശേഖര ഭാരവാഹികൾ പറഞ്ഞു. 

75 ഏക്ര നെൽകൃഷി നടക്കുന്ന മുയ്യം വയലിൽ ആദ്യം കൃഷി ചെയ്തവയൽ കൊയ്യാനായിരുന്നു പാടശേഖര സമിതിയുടെ തീരുമാനം, ഇതിൻ്റെ ഭാഗമായി എം.വി. ചന്ദ്രൻ്റെ വയലിൽ കൊയ്ത്ത് നടക്കുമ്പോൾ എൻ്റെ വയൽ ആദ്യം കൊയ്യണമെന്ന ആവിശ്യം ഉന്നയിച്ച് യന്ത്രത്തിൽ അതിക്രമിച്ച് കടക്കുകയും അവിടെ ഉണ്ടായിരുന്നു പ്രസിഡണ്ട് കെ.പി. മുഹമ്മദ് കുഞ്ഞിയെ മർദ്ദിക്കുകയുമായിരുന്നു പാടശേഖര ഭാരവാഹികളുടെ വയലുകളിൽ കൊയ്ത്ത് നടന്നിട്ടില്ലന്നും തെറ്റായ പ്രചരണം അവസാനിപ്പിക്കണമെന്നും മുയ്യംപാടശേഖര സമിതി സെക്രട്ടറി എം.പി. പുരുഷോത്തമൻ ആവിശ്യപ്പെട്ടു. പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവത്തിൽ പാടശേഖര സമിതി യോഗം പ്രതിഷേധം രേഖപ്പെടുത്തി, കുറ്റവാളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241880/muyam-padasekhara-samiti)