---
title: "നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു"
english_title: "the illegal trade in Thaliparam market was evacuated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240871/the-illegal-trade-in-thaliparam-market-was-evacuated"
published_at: "2024-10-07T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703be0036053_news-card.jpg"
keywords: []
---

# നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **നഗരസഭയുടെയും നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു. വെള്ളിയാഴ്ച പോലീസ് സഹായത്തോടെയാണ് നഗരസഭ അധികാരികൾ ഇവിടെ നിന്നും അനധികൃത കച്ചവടം ഒഴിപ്പിക്കാൻ തുടങ്ങിയത്. ഇതിനിടെ പോലീസും നഗരസഭയും പക്ഷപാതിത്വം കാണിക്കുന്നു എന്ന് ആരോപിച്ച് ഒരു വിഭാഗം വ്യാപാരികൾ രംഗത്ത് വന്നിരുന്നു.

## Article Content

**തളിപ്പറമ്പ്: **നഗരസഭയുടെയും നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു. വെള്ളിയാഴ്ച പോലീസ് സഹായത്തോടെയാണ് നഗരസഭ അധികാരികൾ ഇവിടെ നിന്നും അനധികൃത കച്ചവടം ഒഴിപ്പിക്കാൻ തുടങ്ങിയത്. ഇതിനിടെ പോലീസും നഗരസഭയും പക്ഷപാതിത്വം കാണിക്കുന്നു എന്ന് ആരോപിച്ച് ഒരു വിഭാഗം വ്യാപാരികൾ രംഗത്ത് വന്നിരുന്നു.

രജിസ്ട്രാർ ഓഫീസിനു മുന്നിലെ അയ്യൂബിന്റെ കടയിലെ സാധനങ്ങൾ ആണ് അന്ന് നഗരസഭ എടുത്തുകൊണ്ടുപോയത്. ഈ കടയുടെ ഒരു ഭാഗം ഇന്നലെ അയ്യൂബ് തന്നെ പൊളിച്ചുമാറ്റിയിരുന്നു. വീണ്ടും ഇതേ കടയിലെ സാധനങ്ങൾ ഒഴിപ്പിക്കാൻ എത്തിയപ്പോഴാണ് ഒരു വിഭാഗം തൊഴിലാളികൾ എതിർപ്പുമായി രംഗത്ത് വന്നത്. മാർക്കറ്റ് റോഡിലെ എല്ലാ അനധികൃത തട്ടുകടകളും കച്ചവടങ്ങളും ഒഴിപ്പിക്കണമെന്നും ഒരാളുടെ കട മാത്രം ലക്ഷ്യമിടുന്നത് ശരിയല്ലെന്നുമായിരുന്നു ഇവരുടെ വാദം. എല്ലാ അനധികൃത കടകളും ഒഴിപ്പിക്കുമെന്ന് പോലീസും നഗരസഭാ അധികൃതരും ഉറപ്പുനൽകിയതയോടെയാണ് സംഘർഷം അവസാനിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240871/the-illegal-trade-in-thaliparam-market-was-evacuated)