മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം
Oct 7, 2024 04:33 PM | By Sufaija PP

മംഗളൂരു : മംഗളുരുവില്‍ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്.മുംതാസ് അലിയുടെ കാര്‍ കുലൂര്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ജനതാദള്‍ (സെക്യുലര്‍) നേതാവ് ബി.എം ഫറൂഖിന്റേയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മൊഹിയുദ്ദീന്‍ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി.

മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനാണ്. സിറ്റി പൊലീസ്, ഫയര്‍ഫോഴ്‌സ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. മാല്‍പെയും ദൗത്യത്തിന്റെ ഭാഗമായി. അലിയുടെ മകള്‍ കവൂര്‍ സ്റ്റേഷനില്‍ അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതി നല്‍കിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കെതിരെപൊലീസ് കേസെടുത്തു. ഞായറാഴ്ച മൂന്ന് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹം നഗരത്തില്‍ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. മൃതശരീരം സ്വകാര്യ ആശുപത്രിയിലേത്ത് മാറ്റിയിട്ടുണ്ട്.

Eshwar Malpe team

Next TV

Related Stories
അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Oct 7, 2024 04:30 PM

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി...

Read More >>
വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Oct 7, 2024 04:26 PM

വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം...

Read More >>
നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു

Oct 7, 2024 04:24 PM

നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു

നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ അനധികൃത കച്ചവടം...

Read More >>
നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 04:19 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം...

Read More >>
'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി

Oct 7, 2024 01:14 PM

'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി

'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം...

Read More >>
നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Oct 7, 2024 12:03 PM

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക്...

Read More >>
Top Stories