കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു

കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു
Sep 28, 2024 09:13 PM | By Sufaija PP

കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ജില്ലയിൽ ആചരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ പിയുഷ് എം നമ്പൂതിരിപ്പാട് ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡി എം. ഒ ഡോ.രേഖ കെ ടി അധ്യക്ഷത വഹിച്ചു.ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. അശ്വിൻ, ജില്ലാ ആശുപത്രി ആർ എം ഒ ഡോ. സുമിൻ മോഹൻ , ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർദ്ര എസ്. എസ്, എൻ എച്ച് എം ജൂനിയർ കൺസൽട്ടൻറ് ബിൻസി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ഹൃദയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ഡോ.ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. നവനീത് ക്ലാസ്സെടുത്തു. തുടർന്ന് രാജീവ്‌ മേമുണ്ട "ജീവിത ശൈലി രോഗങ്ങളും ഹൃദയരോഗ്യവും"എന്ന വിഷയത്തിൽ മാജിക് ഷോ അവതരിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ ജീവനക്കാരും നഴ്സിങ് വിദ്യാർത്ഥികളും ചേർന്ന് സുമ്പ ഡാൻസും അവതരിപ്പിച്ചു. ഹൃദയാരോഗ്യത്തിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം :-

  • * ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ,ധാന്യങ്ങൾ,മാംസ്യ ങ്ങൾ എന്നിവ ഉൾപ്പെടുത്തുക. പൂരിത കൊഴുപ്പുകൾ ട്രാൻസ്ഫാറ്റ്, സോഡിയം അധികമായി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
  •  ഒരാഴ്ച 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
  • ഹൃദയത്തിന് ഭീഷണിയാകാത്ത വിധത്തിലുള്ള ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക.
  • പുകവലി ആൽക്കഹോൾ ഉപയോഗം എന്നിവ എന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തിന് ദോഷകരമായി ബാധിക്കുന്നതാണ്. ആയതിനാൽ ഒഴിവാക്കുക.
  • ഹൃദയരോഗ്യത്തിനായുള്ള ശരിയായ അറിവുകളും ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളെ കുറിച്ചുള്ള വസ്തുതകളും മറ്റുള്ളവർക്കായി പകർന്നു നൽകുക * .സമീകൃതമായ ഭക്ഷണ ശീലം ഞാൻ പിന്തുടരുക.
  • നടത്തം , ഓട്ടം, സൈക്ലിങ് എന്നിങ്ങനെ യുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക
  • മാനസിക സമ്മർദ്ദം കൂടാതെ വിനോദങ്ങളിൽ ഏർപ്പെടുകയും ശരിയായ വിശ്രമിക്കൂകയും മറ്റുള്ളവരെ സഹായിക്കുകയും ഉൾപ്പെടെ മനസിന്‌ സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.

World Heart Day was celebrated

Next TV

Related Stories
കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി മൂത്തേടത്ത് സ്കൂളിന് കൈമാറി

Sep 28, 2024 09:37 PM

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി മൂത്തേടത്ത് സ്കൂളിന് കൈമാറി

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി മൂത്തേടത്ത് സ്കൂളിന്...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 09:08 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Sep 28, 2024 09:05 PM

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 28, 2024 09:03 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 05:32 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്

Sep 28, 2024 05:28 PM

തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്

തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ്...

Read More >>
Top Stories