ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി
Sep 28, 2024 01:44 PM | By Sufaija PP

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.

അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഒരു നാട് മാത്രമല്ല മലയാളികളൊന്നാകെയാണ് കണ്ണീരണിഞ്ഞത്. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി അര്‍ജുൻ മാറിയിരുന്നു. ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു. അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്തിമോപചാരമര്‍പ്പിച്ചത്. ഈശ്വര്‍ മല്‍പെയും അന്തിമോപചാരമര്‍പ്പിച്ചു.

arjun

Next TV

Related Stories
അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

Sep 28, 2024 01:42 PM

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക്...

Read More >>
കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

Sep 28, 2024 10:01 AM

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ...

Read More >>
ആന്തൂർ നഗരസഭ  മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി

Sep 28, 2024 09:38 AM

ആന്തൂർ നഗരസഭ മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി

ആന്തൂർ നഗരസഭ മാലിന്യ മുക്ത നവ കേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി...

Read More >>
കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന് തളിപ്പറമ്പിൽ

Sep 28, 2024 09:30 AM

കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന് തളിപ്പറമ്പിൽ

കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന്...

Read More >>
സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Sep 28, 2024 09:25 AM

സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ...

Read More >>
നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു

Sep 27, 2024 03:55 PM

നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു

നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം...

Read More >>
Top Stories