തളിപ്പറമ്പ : മാർക്കറ്റിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിനു 25000 രൂപ പിഴ ഇട്ട് ജില്ലാ എൻഫോഴ്‌സ് മെന്റ് സ്‌ക്വാഡ്. ഷാലിമാർ കോംപ്ലക്സ് - മാർക്കറ്റ് റോഡിൽ ഇല്യംസ് ക്വാർട്ടേഴ്സിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വൻ തോതിൽ ചാക്കുകളിൽ ആയും അല്ലാതെയും മാലിന്യങ്ങൾ നിക്ഷേപിച്ചതിനു 25000 രൂപ പിഴ ഇട്ടു.
ആലി ഹാജിയുടെ ഉടമസ്ഥതയിൽ ഉള്ള പറമ്പിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിനും മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിച്ചതിനും ക്വാർട്ടേഴ്സിൽ നിന്നുള്ള ശുചി മുറിയിലെ മലിന ജലം പറമ്പിലേയ്ക്ക് ഒഴുക്കി വിട്ടതിനും ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സ്ഥല ഉടമയും ക്വാർട്ടേഴ്‌സ് നടത്തിപ്പ് കാരനുമായ ആലി ഹാജിക്ക് 20000 രൂപ പിഴ ചുമത്തി.ഖര ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നിർദേശം സ്‌ക്വാഡ് നൽകി.ടി സ്ഥലത്ത് പൊതുജനങ്ങൾ മൂത്ര വിസ്സർജനം നടത്തി പരിസര പ്രദേശങ്ങളിൽ ദുർഗന്ധം പരത്തുന്ന അവസ്ഥ ആണ് ഉണ്ടായിരുന്നത്.
ഈ സ്ഥലത്ത് ചാക്കുകളിൽ നിറച്ച് മൊബൈൽ അക്സസെറീസ് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ തള്ളിയതിനു തളിപ്പറമ്പ് പ്രവർത്തിച്ചു വന്നിരുന്ന ആപ്പിൾ സോൺ എന്ന സ്ഥാപനത്തിന് 5000 രൂപയും സ്‌ക്വാഡ് പിഴ ഇട്ടു.മാലിന്യങ്ങൾ ഉടൻ തന്നെ എടുത്തു മാറ്റാൻ ആപ്പിൾ സോണിനു സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയ്ക്ക് ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രീഷ കെ പി,ലതീഷ് പി എന്നിവർ നേതൃത്വം നൽകി.
The district enforcement squad