അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി
Sep 28, 2024 01:42 PM | By Sufaija PP

കോഴിക്കോട്: കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തിയപ്പോൾ സങ്കരസാഗരം. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങൾ തിങ്ങി നിറഞ്ഞ 'അമരാവതി' എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി.

മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം. കേരളത്തിന്റെ ആകെ നൊമ്പരമായാണ് 74 ദിവസങ്ങൾക്ക് ശേഷം അർജുൻ മടങ്ങുന്നത്. കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കിൽ കൂടിയും തീരാ നൊമ്പരമായ പ്രിയപ്പെട്ട അർജുന് ജനം ആദരാഞ്ജലി അർപ്പിച്ചു. കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങിയത്. കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ.

arjun

Next TV

Related Stories
ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

Sep 28, 2024 01:44 PM

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ...

Read More >>
കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

Sep 28, 2024 10:01 AM

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ...

Read More >>
ആന്തൂർ നഗരസഭ  മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി

Sep 28, 2024 09:38 AM

ആന്തൂർ നഗരസഭ മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി

ആന്തൂർ നഗരസഭ മാലിന്യ മുക്ത നവ കേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി...

Read More >>
കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന് തളിപ്പറമ്പിൽ

Sep 28, 2024 09:30 AM

കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന് തളിപ്പറമ്പിൽ

കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന്...

Read More >>
സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Sep 28, 2024 09:25 AM

സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ...

Read More >>
നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു

Sep 27, 2024 03:55 PM

നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു

നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം...

Read More >>
Top Stories