തളിപ്പറമ്പ്: കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 2ന് ബുധനാഴ്ച ഗാന്ധിജയന്തി ദിനത്തിൽ കേരളത്തിൽ എല്ലാ തദ്ദേശ സ്വയം സ്ഥാപന വാർഡുകളിലും ബാലസദസ് ഒന്നിച്ചിരിക്കാം ഒത്തിരി പറയാം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ സമൂഹത്തിൽ നേരിടുന്നതും പരിഹാരം കാണേണ്ടതുമായ വിവിധ മേഖലകളിലെ പ്രശ്നങ്ങൾ എഴുതി നൽകാൻ കേരളത്തിലെമുഴുവൻ വിദ്യാലയങ്ങളിലും ചോദ്യപ്പെട്ടികൾ കുടുംബശ്രീ നേതൃത്വത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിൻറെ ഭാഗമായി തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ചോദ്യപ്പെട്ടി സ്ഥാപിക്കുന്നതിന് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ഹെഡ്മിസ്ട്രസ് രസിത.വിക്ക് കൈമാറി. ചടങ്ങിൽ കൗൺസിലർ വാസന്തി പിവി സി ഡി എസ് ചെയർപേഴ്സൺ രാജിനന്ദകുമാർ, മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ , സി ഡി എസ് മെമ്പർ ഖദീജ , സോബിൻ സി പി , ദിവ്യ ടീച്ചേഴ്സ് കുട്ടികൾ എന്നിവർ പങ്കെടുത്തു.
The question box