---
title: "ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു"
english_title: "2 persons died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238067/2-persons-died"
published_at: "2024-09-25T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f431a74d5c4_Untitled-2-web.jpg"
keywords: []
---

# ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

> **Lead Summary:** ചാലക്കുടി : ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു. റോയല്‍ ബേക്കേഴ്‌സിന്റെ നിര്‍മ്മാണ യൂണിറ്റിനോട് ചേര്‍ന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ഉച്ചയോടെയാണ് സംഭവം. ജിതേഷ് , സുനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്. മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ടാങ്കിനുള്ളില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നതാണ് മരണത്തിന് ഇടയാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

ചാലക്കുടി : ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു. റോയല്‍ ബേക്കേഴ്‌സിന്റെ നിര്‍മ്മാണ യൂണിറ്റിനോട് ചേര്‍ന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ഉച്ചയോടെയാണ് സംഭവം. ജിതേഷ് , സുനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്. മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ടാങ്കിനുള്ളില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നതാണ് മരണത്തിന് ഇടയാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238067/2-persons-died)