---
title: "പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു"
english_title: " The windows are broken"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238065/the-windows-are-broken"
published_at: "2024-09-25T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f43033d622a_download_(1).jfif"
keywords: []
---

# പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

> **Lead Summary:** **പഴയങ്ങാടി:** കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസിന് നേരെ പഴയങ്ങാടി റെയില്‍വേ പാലത്തില്‍ വെച്ച് കല്ലേറുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ A2 കോച്ചിന്റെ ചില്ലുകള്‍ തകര്‍ന്നു. ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി 20 മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. റെയില്‍വെ സംരക്ഷണസേനയും പോലീസും അന്വേഷണമാരംഭിച്ചു.

## Article Content

**പഴയങ്ങാടി:** കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസിന് നേരെ പഴയങ്ങാടി റെയില്‍വേ പാലത്തില്‍ വെച്ച് കല്ലേറുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ A2 കോച്ചിന്റെ ചില്ലുകള്‍ തകര്‍ന്നു. ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി 20 മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. റെയില്‍വെ സംരക്ഷണസേനയും പോലീസും അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238065/the-windows-are-broken)