സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന ; ഇന്നലെ മാത്രം പനി ബാധിച്ചവർ 11,438 പേർ

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന ;  ഇന്നലെ മാത്രം പനി ബാധിച്ചവർ 11,438 പേർ
Jul 6, 2024 04:01 PM | By Sufaija PP

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് പതിനായിരത്തിലധികം രോഗികളാണ്. ഏറ്റവും അധികം പനിബാധിതര്‍ മലപ്പുറം ജില്ലയിലാണ്. അഞ്ചുദിവസത്തിനുശേഷമാണ് ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്.

ഇന്നലെ മാത്രം പനി ബാധിച്ച രോഗികളുടെ എണ്ണം 11,438 ആണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 2159 പേരാണ് മലപ്പുറം ജില്ലയില്‍ പനി ബാധിതരായത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. മൂന്നു മരണവും പനിബാധിച്ച് ഇന്നലെ ഉണ്ടായി

സാധാരണ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ 330 പേര്‍ ചികിത്സ തേടിയപ്പോള്‍ 109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കി കേസുകളുടെ വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി രോഗികളുടെ കണക്ക് സംബന്ധിച്ചുള്ള വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്‌സൈറ്റില്‍ നല്‍കിയത്.

A huge increase in the number of fever patients in the state

Next TV

Related Stories
ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു

Oct 5, 2024 12:15 PM

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48)...

Read More >>
യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി

Oct 5, 2024 11:09 AM

യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി

യുവാവിന അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി...

Read More >>
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ കെ.എസ്. ചിത്ര ദർശനം നടത്തി

Oct 5, 2024 09:50 AM

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ കെ.എസ്. ചിത്ര ദർശനം നടത്തി

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ പിന്നണി ഗായിക കെ.എസ്. ചിത്ര ദർശനം...

Read More >>
പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു

Oct 4, 2024 08:53 PM

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി...

Read More >>
കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

Oct 4, 2024 07:41 PM

കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

*കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി...

Read More >>
കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ അനുമോദിച്ചു

Oct 4, 2024 07:39 PM

കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ അനുമോദിച്ചു

കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ...

Read More >>
Top Stories










Entertainment News