---
title: "യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി"
english_title: "Attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240308/attack"
published_at: "2024-10-05T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700d144f09e2_images-2022-03-21T154448.728.jpeg.jpg"
keywords: []
---

# യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി

> **Lead Summary:** പഴയങ്ങാടി: ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നുവെന്ന് കരുതി യുവാവിന അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി.നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി.മാജിദിനാണ് മര്‍ദ്ദനമേറ്റത്.

## Article Content

പഴയങ്ങാടി: ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നുവെന്ന് കരുതി യുവാവിന അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി.നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി.മാജിദിനാണ് മര്‍ദ്ദനമേറ്റത്.

വൈഷ്ണവ്, സമദ്, എന്നിവരും കണ്ടാലറിയാവുന്ന മൂന്നുപേരുമാണ് ഇന്നലെ രാവില 8.30 ന് മഞ്ചപ്പാലം എന്ന സ്ഥലത്തുനിന്നും മാജിദിനെ കെ.എല്‍-13 എ.ക്യു 2751 നമ്പര്‍ കാറില്‍ വാടിക്കലിലെ ഒരു കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയി രാവിലെ 11 വരെ തടങ്കലില്‍വെച്ചത്.

ഇവിടെ വെച്ച് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പഴയങ്ങാടി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240308/attack)