---
title: "കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു"
english_title: "Congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240190/congress"
published_at: "2024-10-04T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fffa44cb46c_IMG-20241004-WA0172.jpg"
keywords: []
---

# കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

> **Lead Summary:** **കുറ്റ്യേരി : **കാഞ്ഞിരങ്ങാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായിബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർത്തിയ കൊടിയും കൊടിമരവും ഇന്നലെ രാത്രി സിപിഎമ്മിന്റെ നേതൃത്വത്തിൽ നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യേരി : **കാഞ്ഞിരങ്ങാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായിബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർത്തിയ കൊടിയും കൊടിമരവും ഇന്നലെ രാത്രി സിപിഎമ്മിന്റെ നേതൃത്വത്തിൽ നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

 മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രാജീവൻ വെള്ളാവ്,കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം പി സുഖദേവൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ട്,കെ വി സുരാജ് ,പി രാമർകുട്ടി,കുമ്പക്കര കൃഷ്ണൻ, കെ. രഘു എന്നിവർ പ്രസംഗിച്ചു.

കൊടിമരം നശിപ്പിച്ച സ്ഥലത്ത് വീണ്ടും കോൺഗ്രസ് പ്രവർത്തകർ പതാക ഉയർത്തി. പ്രദേശത്ത് സമാധാനം നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് പോലീസിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240190/congress)