---
title: "ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ കെ.എസ്. ചിത്ര ദർശനം നടത്തി"
english_title: "K S Chithra "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240276/k-s-chithra"
published_at: "2024-10-05T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700beaa3a5dc_IMG-20241005-WA0006.jpg"
keywords: []
---

# ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ കെ.എസ്. ചിത്ര ദർശനം നടത്തി

> **Lead Summary:** **ചെറുകുന്ന് : **നവരാത്രി ആഘോഷം നടക്കുന്ന ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ പിന്നണി ഗായിക കെ.എസ്. ചിത്ര ദർശനം നടത്തി. വെള്ളിയാഴ്ച സന്ധ്യയോടെയാണ് ഷേത്രത്തിലെത്തി യത്. ക്ഷേത്രദർശനത്തിനുശേഷം സേവാസമിതി ഓഫീസിലെത്തി. ക്ഷേത്രം സെക്രട്ടറി പി.കെ. പദ്‌മനാഭൻ നായർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ കൂടെയുണ്ടായിരുന്നു. ക്ഷേത്രം സേവാസമിതി പ്രസിഡന്റ് എം.വി. വത്സലൻ, സെക്രട്ടറി പി.കെ. പദ്‌മനാഭൻ നായർ, ക്ഷേത്രം ഭാരവാഹികളായ എം.കെ. നാരായണൻ കുട്ടി, സി.കെ. സുമേഷ് എന്നിവർ ചേർന്നാണ് ചിത്രയെ സ്വീകരിച്ചത്.

## Article Content

**ചെറുകുന്ന് : **നവരാത്രി ആഘോഷം നടക്കുന്ന ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ പിന്നണി ഗായിക കെ.എസ്. ചിത്ര ദർശനം നടത്തി. വെള്ളിയാഴ്ച സന്ധ്യയോടെയാണ് ഷേത്രത്തിലെത്തി യത്. ക്ഷേത്രദർശനത്തിനുശേഷം സേവാസമിതി ഓഫീസിലെത്തി. ക്ഷേത്രം സെക്രട്ടറി പി.കെ. പദ്‌മനാഭൻ നായർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ കൂടെയുണ്ടായിരുന്നു. ക്ഷേത്രം സേവാസമിതി പ്രസിഡന്റ് എം.വി. വത്സലൻ, സെക്രട്ടറി പി.കെ. പദ്‌മനാഭൻ നായർ, ക്ഷേത്രം ഭാരവാഹികളായ എം.കെ. നാരായണൻ കുട്ടി, സി.കെ. സുമേഷ് എന്നിവർ ചേർന്നാണ് ചിത്രയെ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240276/k-s-chithra)