---
title: "ഇന്നും ശക്തമായ മഴ: കണ്ണൂരിൽ ഓറഞ്ച് അലർട്ട്"
english_title: "orange alert in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215284/orange-alert-in-kannur"
published_at: "2024-06-27T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ce6dd38d1e_rain.jfif"
keywords: []
---

# ഇന്നും ശക്തമായ മഴ: കണ്ണൂരിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **കണ്ണൂർ: **കേരളത്തില്‍ പൊതുവേ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ശക്തമായ മഴ തുടരുകയാണ്. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ: **കേരളത്തില്‍ പൊതുവേ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ശക്തമായ മഴ തുടരുകയാണ്. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷ, പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215284/orange-alert-in-kannur)