മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'തദ്ദേശീയം-25' ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'തദ്ദേശീയം-25' ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു
Jun 29, 2024 07:01 PM | By Sufaija PP

കണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് പ്രാദേശിക ഗവൺമെൻ്റുകളെ അസ്ഥിരപ്പെടുത്തുന്ന പിണറായി സർക്കാറിൻ്റെ നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

  ജില്ലയിലെ പാർട്ടി ജനപ്രതിനിധികൾക്കും ഭാരവാഹികൾക്കും വേണ്ടി നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന തദ്ദേശീയം-25 ഏകദിന ശില്പശാലകളുടെ ജില്ലാ തല ഉദ്ഘാടനം തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിംഗ് കോളേജിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു, അദ്ദേഹം. പദ്ധതി വിഹിതം കൃത്യമായി അനുവദിക്കാതിരിക്കുകയും സാമ്പത്തിക വർഷാവസാനത്തിൽ വിതരണം ചെയ്ത ഫണ്ടുകൾ പോലും ട്രഷറി നിയന്ത്രണത്തിലൂടെ വിനിയോഗിക്കാതിരിക്കാൻ സമ്മതിക്കാതിരിക്കുകയും മൂലം വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും മുരടിച്ചു പോകുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇതിനെതിരെ ജനമന:സ്സാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടരി കെ.ടി.സഹദുല്ല, ഭാരവാഹികളായ അഡ്വ. കെ.എ. ലത്തീഫ്, കെ.പി. താഹിർ,ഇബ്രാഹിം കുട്ടിതിരുവട്ടൂർ, സി.കെ. മുഹമ്മദ് മാസ്റ്റർ, അഡ്വ. എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം, കോടിപ്പൊയിൽ മുസ്തഫ, ശാഹുൽഹമീദ് എടക്കാട്, സമദ് കടമ്പേരി പ്രസംഗിച്ചു

'Tadeshiyam-25'

Next TV

Related Stories
കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം നടത്തി

Jul 1, 2024 09:45 PM

കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം നടത്തി

കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം...

Read More >>
ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ കേസ്

Jul 1, 2024 09:40 PM

ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ കേസ്

ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ...

Read More >>
കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

Jul 1, 2024 09:36 PM

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി...

Read More >>
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

Jul 1, 2024 09:34 PM

ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം...

Read More >>
പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു

Jul 1, 2024 08:54 PM

പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു

പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി...

Read More >>
ജില്ലാതല ഷട്ടിൽ ടൂർണമെന്റ്  സംഘടിപ്പിച്ചു

Jul 1, 2024 08:50 PM

ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

ജില്ലാതല ഷട്ടിൽ ടൂർണമെന്റ് കൂത്തുപറമ്പിൽ...

Read More >>
Top Stories










News Roundup