---
title: "ഏച്ചൂർ മാച്ചേരിയിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു"
english_title: "Two students drowned in a pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216033/two-students-drowned-in-a-pond"
published_at: "2024-06-29T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ff1442ecfc_Untitled-2-web.jpg"
keywords: []
---

# ഏച്ചൂർ മാച്ചേരിയിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

> **Lead Summary:** **ഏച്ചൂർ: **മാച്ചേരിയിലെ കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ , ആദിൽ ബിൻ മുഹമ്മദ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തും മുൻപേ നാട്ടുകാർ കുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചക്കരക്കൽ പോലീസും സ്ഥലത്ത് എത്തിയിരുന്നു മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**ഏച്ചൂർ: **മാച്ചേരിയിലെ കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ , ആദിൽ ബിൻ മുഹമ്മദ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തും മുൻപേ നാട്ടുകാർ കുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചക്കരക്കൽ പോലീസും സ്ഥലത്ത് എത്തിയിരുന്നു മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216033/two-students-drowned-in-a-pond)