---
title: "വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇനി  ജനകീയ പ്രക്ഷോഭം; അഡ്വ.സജീവ് ജോസഫ് എം.എൽ.എ"
english_title: "Adv. Sajeev Joseph MLA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216057/adv-sajeev-joseph-mla"
published_at: "2024-06-29T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66800d6c8a7fe_news-card.jpg"
keywords: []
---

# വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇനി  ജനകീയ പ്രക്ഷോഭം; അഡ്വ.സജീവ് ജോസഫ് എം.എൽ.എ

> **Lead Summary:** **കണ്ണൂർ: ** കേരളത്തിലെ വിദ്യാഭ്യാസ മേഖല സർക്കാറിൻ്റെ തുഗ്ലക്ക് പരിഷ്ക്കരണത്തിലൂടെ തകർപ്പെട്ടെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ .. ആശാസ്ത്രീയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക, നിഷേധിക്കപ്പെട്ട ഡി എ ഉൾപ്പടെയുള്ള അനുകൂല്യങ്ങൾ അനുവദിക്കുക.തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ ) കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറാം പ്രവൃത്തി ദിനം നടത്തിയ ക്ലസ്റ്റർ ബഹിഷ്ക്കരിച്ച് ആയിരക്കണക്കിന് അധ്യാപകരെ അണിനിരത്തി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഡി ഡി ഇ ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: ** കേരളത്തിലെ വിദ്യാഭ്യാസ മേഖല സർക്കാറിൻ്റെ തുഗ്ലക്ക് പരിഷ്ക്കരണത്തിലൂടെ തകർപ്പെട്ടെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ .. ആശാസ്ത്രീയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക, നിഷേധിക്കപ്പെട്ട ഡി എ ഉൾപ്പടെയുള്ള അനുകൂല്യങ്ങൾ അനുവദിക്കുക.തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ ) കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറാം പ്രവൃത്തി ദിനം നടത്തിയ ക്ലസ്റ്റർ ബഹിഷ്ക്കരിച്ച് ആയിരക്കണക്കിന് അധ്യാപകരെ അണിനിരത്തി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഡി ഡി ഇ ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടിയോലചനകളില്ലാതെ നടപ്പിലാക്കിയ അക്കാദമിക്ക് കലണ്ടർ അധ്യാപകരുടെ മാത്രമല്ല വിദ്യാർത്ഥികളുടെയും അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്.അധ്യാപകർ നടത്തുന്ന സമരത്തിന് നിയസഭയ്ക്ക് അകത്തും പുറത്തും പാർട്ടി പൂർണ്ണ പിന്തുണ നല്കും .വിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം കേരളത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.

ജില്ല പ്രസിഡണ്ട് യു.കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ മുഖ്യഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിമാരായ പി.വി ജ്യോതി എം.കെ.അരുണ, സംസ്ഥാന നിർവ്വാഹക സമിതയംഗങ്ങളായ പി.പി ഹരിലാൽ, എം.വി.സുനിൽകുമാർ ദിനേശൻ പച്ചോൾ, ഇ.കെ ജയപ്രസാദ്, കെ.ദീപ, സി വി എ ജലീൽ ജില്ല സെക്രട്ടറി ടി വി ഷാജി, ട്രഷറർ രജീഷ് കാളിയാത്താൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ സ്റ്റേഡിയം കോർണർ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് കെ. അനീശൻ, മഹേഷ് ചെറിയാണ്ടി, രമേശൻ കാന, ടി ഷീബ, ദീപക് തയ്യിൽ, വിനോദ് പരിയാരം ,കെ .പി പ്രശാന്തൻ, സി മിഥുൻ, കെ.വി.മെസ്മർ തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216057/adv-sajeev-joseph-mla)