കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം: വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന

കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം: വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന
Jun 29, 2024 01:58 PM | By Sufaija PP

അടയ്ക്കാത്തോട്: കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന നടക്കുന്നു. കൊട്ടിയൂർ, ആറളം, കോളിത്തട്ട്, അടയ്ക്കാത്തോട് മേഖലകളിലാണ് പരിശോധന നടക്കുന്നത്. പോലിസിന്റെയും തണ്ടർബോൾട്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ബോംബ് സ്ക്വാഡിനൊപ്പമുള്ളത്.

വയനാട്ടിലെ മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന. കണ്ണൂരിലെ മലയോര മേഖല കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് സാനിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നേരത്തേ അയ്യൻകുന്ന് പഞ്ചായത്തിലെ തന്നെ ഉരുപ്പുംകുറ്റിയിലും ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലും കൊട്ടിയൂർ പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിലും മാവോയിസ്റ്റുകൾ എത്തിയിരുന്നു. മുൻപ് അമ്പായത്തോട് ടൗണിൽ 2 തവണ മാവോയിസ്റ്റ് സംഘമെത്തി പരസ്യ പ്രകടനംപോലും നടത്തിയ സാഹചര്യം ഉണ്ടായിരുന്നു.

കഴിഞ്ഞ നവംബറിലാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയിൽ തണ്ടർബോൾട്ട്-മാവോയിസ്റ്റ് വെടിവയ്പ് നടന്നത്. ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഈ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കാനാണ് പോലിസിന്റെയും തണ്ടർബോൾട്ടിന്റെയും നീക്കം.

Maoist presence in Kannur district

Next TV

Related Stories
പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു

Jul 1, 2024 08:54 PM

പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു

പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി...

Read More >>
ജില്ലാതല ഷട്ടിൽ ടൂർണമെന്റ്  സംഘടിപ്പിച്ചു

Jul 1, 2024 08:50 PM

ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

ജില്ലാതല ഷട്ടിൽ ടൂർണമെന്റ് കൂത്തുപറമ്പിൽ...

Read More >>
ഷൊര്‍ണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ തീവണ്ടി ജൂലായ് രണ്ട് മുതൽ

Jul 1, 2024 07:51 PM

ഷൊര്‍ണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ തീവണ്ടി ജൂലായ് രണ്ട് മുതൽ

ഷൊര്‍ണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ തീവണ്ടി ജൂലായ് രണ്ട്...

Read More >>
അതിശക്തമായ മഴയ്ക്കുള്ള സാധ്യത; കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്

Jul 1, 2024 07:49 PM

അതിശക്തമായ മഴയ്ക്കുള്ള സാധ്യത; കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്കുള്ള സാധ്യത; കണ്ണൂർ ജില്ലയിൽ ഓറഞ്ച്...

Read More >>
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച അധ്യാപകന്മാർക്കുള്ള അവാർഡ് മുബഷിർ സഅദി അൽ അഫ്ളലിന്

Jul 1, 2024 07:47 PM

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച അധ്യാപകന്മാർക്കുള്ള അവാർഡ് മുബഷിർ സഅദി അൽ അഫ്ളലിന്

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച അധ്യാപകന്മാർക്കുള്ള അവാർഡ് മുബഷിർ സഅദി അൽ...

Read More >>
ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ഡോ. പി സുബൈറിനെ ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ നേതൃത്വത്തിൽ ആദരിച്ചു

Jul 1, 2024 05:22 PM

ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ഡോ. പി സുബൈറിനെ ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ നേതൃത്വത്തിൽ ആദരിച്ചു

ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ഡോ. പി സുബൈറിനെ ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ നേതൃത്വത്തിൽ...

Read More >>
Top Stories










News Roundup