---
title: "‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A one-day literature friendly camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214374/a-one-day-literature-friendly-camp"
published_at: "2024-06-23T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66783aa5a86fd_news-card.jpg"
keywords: []
---

# ‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** വായനാ വാരാചരണത്തോടനുബന്ധിച്ച് എഴുത്തുകൂട്ടം കണ്ണൂർ ‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ നടന്ന പരിപാടി പത്മശ്രീ ഇ പി നാരായണൻ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്തു. 'എന്റെ സാഹിത്യലോകം' എന്ന വിഷയത്തിൽ എഴുത്തുകാർ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.

## Article Content

**തളിപ്പറമ്പ്: ** വായനാ വാരാചരണത്തോടനുബന്ധിച്ച് എഴുത്തുകൂട്ടം കണ്ണൂർ ‘മഴക്കൂട്ടം’ എന്ന പേരിൽ ഏകദിന സാഹിത്യ സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ നടന്ന പരിപാടി പത്മശ്രീ ഇ പി നാരായണൻ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്തു. 'എന്റെ സാഹിത്യലോകം' എന്ന വിഷയത്തിൽ എഴുത്തുകാർ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.

ക്യാമ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. എഴുത്തുകൂട്ടം ജില്ലാ പ്രസിഡണ്ടും കേന്ദ്ര സമിതി അംഗവുമായ അജിത് കൂവോട് അധ്യക്ഷത വഹിച്ചു. എഴുത്തുകൂട്ടം കോ-ഓർഡിനേറ്റർ അനിൽ വർഗീസ് സംസാരിച്ചു . ചടങ്ങിൽ വെച്ച് പത്മശ്രീ ഇ പി നാരായണ പെരുവണ്ണാനെ ആദരിച്ചു . ജില്ലാ സെക്രട്ടറി വിനോദൻ ചുങ്കക്കാരൻ സ്വാഗതവുo ലിജു ജേക്കബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214374/a-one-day-literature-friendly-camp)