---
title: "പാഴ്സൽ നൽകുന്നതിന് നിരോധിത പ്ലാസ്റ്റിക് കവറുകൾ: ഹോട്ടലിന് വൻ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്"
english_title: "Banned plastic covers for delivery of parcels"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213547/banned-plastic-covers-for-delivery-of-parcels"
published_at: "2024-06-20T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66743afa3f759_news-card.jpg"
keywords: []
---

# പാഴ്സൽ നൽകുന്നതിന് നിരോധിത പ്ലാസ്റ്റിക് കവറുകൾ: ഹോട്ടലിന് വൻ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്

> **Lead Summary:** **കണ്ണൂർ : **നിരോധിത പ്ളാസ്റ്റിക് കവറുകൾ പാർസൽ നൽകുന്നതിനായി ഉപയോഗിച്ചതിന് കണ്ണൂർ തളാപ്പിലെ ഹോട്ടൽ സൽക്കാരയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൻറെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകി.

## Article Content

**കണ്ണൂർ : **നിരോധിത പ്ളാസ്റ്റിക് കവറുകൾ പാർസൽ നൽകുന്നതിനായി ഉപയോഗിച്ചതിന് കണ്ണൂർ തളാപ്പിലെ ഹോട്ടൽ സൽക്കാരയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൻറെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകി.

ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ കൈവശം സൂക്ഷിക്കുകയോ വിൽപന നടത്തുകയോ ചെയ്താൽ ചുരുങ്ങിയത് പതിനായിരം രൂപയാണ് പിഴത്തുക. ഇത് 5000 ആയി കുറച്ചെന്ന പ്രചരണം ശരിയല്ല എന്നും മാലിന്യം വലിച്ചെറിയുന്നവർക്ക് ചുമത്തുന്ന പിഴയാണ് 5000 മുതലെന്നും. ജലം മലിനപ്പെടുത്തുന്ന രീതിയിലാണ് മാലിന്യ നിക്ഷേപമെങ്കിൽ പിഴ അരലക്ഷം വരെയാണ് പിഴയെന്നും അധികൃതർ വെക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213547/banned-plastic-covers-for-delivery-of-parcels)