---
title: "അതിതീവ്ര മഴ സാധ്യത: രണ്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി"
english_title: " Holiday for all educational institutes in two districts tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215202/holiday-for-all-educational-institutes-in-two-districts-tomorrow"
published_at: "2024-06-26T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c2a963f904_rain.jfif"
keywords: []
---

# അതിതീവ്ര മഴ സാധ്യത: രണ്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

> **Lead Summary:** കനത്ത മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

## Article Content

കനത്ത മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (27-06-24) അവധിയയിരിക്കുമെന്നും ജില്ലയില്‍ അതിശക്തമായ മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ജൂണ്‍ 30വരെ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് വയനാട് ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215202/holiday-for-all-educational-institutes-in-two-districts-tomorrow)